തെന്നിന്ത്യയുടെ താരറാണി തൃഷയുടെ വേറിട്ട കഥാപാത്രമാണ് കോടിയില്‍. ധനുഷ് നായകനാവുന്ന പൊളിറ്റിക്കല്‍ ത്രില്ളറായ കോടിയില്‍ ലോക്സഭ അംഗമായിട്ടാണ് തൃഷ അഭിനയിക്കുന്നതെന്ന് വാര്‍ത്തകള്‍. ഈ ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.
എം. രുദ്ര എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രീകരണ സ്ഥലത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
ഒരു പ്രക്ഷോഭം നടക്കുന്ന സ്ഥലത്ത് തൃഷ എത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കോടിയില്‍ മറ്റൊരു നായിക കൂടിയുണ്ട്. ബാലതാരമായി ശ്രദ്ധേയയായ ശ്യാമിലിയുടെ പേരാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍, ശ്യാമിലി ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നും പകരം പ്രേമത്തിലൂടെ ശ്രദ്ധിക്കപെ്പട്ട അനുപമ പരമേശ്വരനെ തിരഞ്ഞെടുത്തെന്നും പറയപെ്പടുന്നു.
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ള. ഇളയ ദളപതി വിജയ്യുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖരും കോടിയില്‍ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments