BollywoodGeneralNEWS

ആരാധകരുടെ ആഘോഷത്തിമര്‍പ്പില്‍ സഞ്ജയ്‌ ദത്ത് ജയില്‍ മോചിതനായി. സൌജന്യ ഭക്ഷണവിതരണത്തില്‍ “ചിക്കന്‍ സഞ്ജു ബാബ”

പൂനെ: മുംബൈ സ്‌ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ബോളിവുഡ് താരം സഞ്ജയ്ദത്ത് ജയില്‍ മോചിതനായി. മോചിതനാവുന്നത് 42 മാസത്തെ ജയില്‍വാസത്തിനുശേഷം. സഞ്ജയ് ദത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ പൂനെ യേര്‍വാഡാ ജയിലിലെത്തിയിരുന്നു. സ്വാതന്ത്ര്യത്തിലേക്ക് എളുപ്പത്തില്‍ നടന്നടുക്കാനാകില്ലെന്നായിരുന്നു ജയില്‍ മോചിതനായ സഞ്ജയ് ദത്തിന്റെ ആദ്യ പ്രതികരണം.

1993ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഞ്ജയ് ദത്തിന് തടവ് ശിക്ഷ ലഭിച്ചത്. ശിക്ഷാകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പൂനെ യേര്‍വാഡാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഞ്ജയ് ദത്ത് മോചിതനാകുന്നത്. അനധികൃതമായി ആയുധം കൈവശം വെച്ചുവെന്ന കേസിലാണ് ദത്തിനെ 2013ല്‍ സുപ്രീംകോടതി അഞ്ചുവര്‍ഷത്തേക്ക് ജയിലിലടച്ചത്. വിചാരണ തടവുകാരനായി ഒന്നര വര്‍ഷത്തോളം സഞ്ജയ് ദത്ത് ജയിലില്‍ കഴിഞ്ഞതിനാല്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു.
വിചാരണ തടവുകാരനായി 1993 മുതല്‍ 95 വരെ ഒന്നര വര്‍ഷത്തോളം സഞ്ജയ് ദത്ത് ജയിലില്‍ കഴിഞ്ഞത്. പിന്നീട് പുറത്തിറങ്ങിയ ദത്തിന്റെ വിചാരണ തുടര്‍ന്നു. 2007 ജൂലായില്‍ മുംബൈ ടാഡ കോടതി സഞ്ജയ് ദത്തിന് ആറ് വര്‍ഷം കഠിന തടവ് വിധിച്ചു. 2013ല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചെങ്കിലും ഒരു വര്‍ഷത്തെ ഇളവ് നല്‍കി. 2013 മേയ് മുതല്‍ യേര്‍വാഡാ ജയിലിലെ തടവുകാരനായ ദത്ത് പലപ്പോഴായി പരോള്‍ നേടി ദീര്‍ഘകാലം പുറത്ത് കഴിഞ്ഞത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. അതേസമയം സഞ്ജയ് ദത്തിന് മറ്റ് തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കിയിട്ടുള്ളൂ എന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞത്.
ജയിലിലെ നല്ല പെരുമാറ്റം പരിഗണിച്ച് ദത്തിന് അഞ്ച് വര്‍ഷത്തെ തടവില്‍ എട്ട് മാസം ഇളവും ലഭിച്ചിരുന്നു. സഞ്ജയ് ബാബ പുറത്തിറങ്ങിയത് ആഘോഷമാക്കാന്‍ ആരാധകരും കുടുംബാംഗങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സഞ്ജയ് ജയില്‍ മോചിതനാവുന്നതിനാല്‍ ആരാധകരും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മുംബൈയിലെ ഒരു ഹോട്ടല്‍ സൗജന്യ ഭക്ഷണവിതരണമാണ് നടത്തുന്നത്.
സഞ്ജയ് ദത്ത് ജയില്‍ മോചിതനായതിനെ തുടര്‍ന്ന് ജയിലിനു മുന്നിൽ പ്രതിഷേധവുമായി ചില സംഘടനകളുമെത്തി. അനർഹമായ ആനുകൂല്യങ്ങൾ സഞ്ജയ് ദത്തിന് അനുവദിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. വീഡിയോ കാണാം..

shortlink

Related Articles

Post Your Comments


Back to top button