
ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്ന പ്രശസ്ത നടി ഷര്‍മ്മിള ടാഗോറിനെ പാക് അധികൃതര്‍ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചു. ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ഷര്‍മ്മിള വാഗാ അതിര്‍ത്തി കടക്കാന്‍ പാകിസ്താന് സര്‍ക്കാര്‍ അനുവദിച്ചില്ല. യാത്രാരേഖകളില്‍ പോലീസ് റിപ്പോര്‍ട്ട് കാണുന്നില്ല എന്നായിരുന്നു ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ നടപടി.
ഫാക്സ് സന്ദേശം അയച്ചു പിന്നീട് റിപ്പോര്‍ട്ട് വരുത്തിയെങ്കിലും യാത്ര മാറ്റിവച്ച് ഷര്‍മ്മിള ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങി എന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലാഹോറിലെ താമസത്തിനിടയില്‍ ഷര്‍മ്മിള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം നല്കിയ വിരുന്നുസത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
Post Your Comments