ആലിയയുടെയും സിദ്ധാര്‍ഥിന്റെയും’കപൂര്‍ ആന്റ് സണ്‍സ്’ ലെ പ്രണയഗാനം റിലീസായി

ആലിയ ഭട്ടും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാനവേഷത്തിലെത്തുന്ന ‘കപൂര്‍ ആന്റ് സണ്‍സ്’ ലെ പ്രണയഗാനം പുറത്തിറങ്ങി. അര്‍ജിത് സിംഗും അസീസ് കോറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ പാര്‍ട്ടി സോംഗ് അറുപത്തിനാല് ലക്ഷത്തോളം ആളുകളാണ് കണ്ടത്.

നര്‍മത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രണയകഥയാണ് ‘കപൂര്‍ ആന്റ് സണ്‍സ്’. ഫഹദ് ഖാന്‍, ഋഷി കപൂര്‍, രജത് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഹിരൂ യഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമാല്‍ മാലിക്, ബാദ്ഷാ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 18ന് ചിത്രം പ്രദര്‍ശനത്തിനെത്തും. വീഡിയോ കാണാം..

Share
Leave a Comment