ആരാധികമാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ആസ്വദിക്കുന്നു; നാഗാര്‍ജുന

വയസ് 56 ആണെങ്കിലും നടന്‍ നാഗാര്‍ജുനയ്ക്ക് ആരാധികമാര്‍ ഒട്ടും കുറവല്ല. നാലു വര്‍ഷത്തിനുശേഷം ‘തോഴ’യിലൂടെ കോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ‘പയണം’ എന്ന ചിത്രമാണ് നാഗാര്‍ജുന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. കൈകാലുകള്‍ തളര്‍ന്ന കഥാപാത്രമായാണ് തോഴയില്‍ താരം എത്തുന്നത്. ‘ദ ഇന്‍ടച്ചബിള്‍’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണ് തോഴ. തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

ഇരു കൈകാലുകളും തളര്‍ന്ന വ്യക്തിയായി അഭിനയിക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് നാഗാര്‍ജുന പറയുന്നു. കഥാപാത്രത്തിന് നാഗാര്‍ജുന തന്നെയാണ് ശബ്ദം നല്കിയിരിക്കുന്നത്. കാര്‍ത്തി, തമന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട താരങ്ങള്‍. വംസി പൈദിപാലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, ശ്രിയ ശരണ്‍ എന്നിവര്‍ അതിഥി താരമായെത്തുന്നുണ്ട്.

Share
Leave a Comment