ബോളിവുഡ് താരം സല്‍മാന്‍ ഖാന് വധഭീഷണി. ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയത്. പൊലീസ് അന്വേഷത്തില്‍ ഇതൊരു വ്യാജ ഫോണ്‍ കോളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഫോണ്‍ കോള്‍ വന്ന സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
സല്‍മാന്‍ ഖാനുമായി ബന്ധപെട്ട ആരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഫോണ്‍ ചെയ്ത ആളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ തുടരെ ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന നടനാണ് സല്‍മാന്‍ ഖാന്‍. ഈദ് റിലീസിന് തയ്യാറെടുക്കുന്ന സുല്‍ത്താനാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം.
Post Your Comments