ബോളിവുഡ് നടി സണ്ണി ലിയോണിനെ പരിയപ്പെട്ടതിനെക്കുറിച്ച് നടന് ജയസൂര്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ജയസൂര്യയും സിനിമാരംഗത്തെ സുഹൃത്തുക്കളും സണ്ണി ലിയോണിനെ കാണുകയും സംസാരിക്കുകയും ചെയ്തത്.
തങ്ങള്‍ എല്ലാവരും സംസാരിച്ചു. ഫോട്ടോയുമെടുത്തു. ഒരു 2 മിനിറ്റ് കൊണ്ട് തങ്ങള്‍ക്ക് അവരെക്കുറിച്ച് ഉണ്ടായിരുന്ന കണ്‍സെപ്റ്റ് ഒക്കെ മാറിപ്പോയി. അത്ര പ്ലീസിംഗും റെസ്പെക്റ്റോടും കൂടിയാണ് അവര്‍ സംസാരിച്ചത്. ഒരു നല്ല വ്യക്തിത്വം. ഒരു നിമിഷംകൊണ്ട് ഞങ്ങളുടെ മനസിലെ കളങ്കം മായ്ക്കാന്‍ അവര്‍ക്ക് സാധിച്ചെങ്കില്‍ ഞാന്‍ പറയും ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ അവരാണ്.
മറ്റുള്ളവരോടുള്ള റെസ്പെക്റ്റ് തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
Posted by Jofaso on Monday, February 22, 2016
Post Your Comments