GeneralNEWS

ലാലേട്ടന് ഐക്യദാര്‍ഢ്യവുമായി ആരാധകര്‍

ജെ.എന്‍.യു വിവാദത്തെക്കുറിച്ച് ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്?” എന്ന പേരില്‍ ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കെ ലാലേട്ടന് പിന്തുണയറിയിച്ച് ആരാധകര്‍ രംഗത്ത്.

തങ്ങളുടെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ചിത്രം, “ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്?” എന്ന് ആലേഖനം മോഹന്‍ലാലിന്റെ ചിത്രമാക്കി കൊണ്ടാണ് ആരാധകര്‍ പ്രിയ താരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഓണ്‍ലൈനിലെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ ‘മോഹന്‍ലാല്‍ ഫാന്‍സ്‌ ക്ലബി’ന്റെ നേതൃത്വത്തിലാണ് ഐക്യദാര്‍ഢ്യം.

ജെഎന്‍യു വിഷയത്തില്‍ ഇടത്പക്ഷ നിലപാടുകളെ തുറന്ന് കാട്ടി മോഹന്‍ലാല്‍ ബ്ലോഗില്‍ ലേഖനം എഴുതിയതിനെതിരെ ഇടത് സമൂഹമാധ്യമ ആക്ടിവിസ്റ്റുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എം.ബി.രാജേഷ്‌ എം.പി തുടങ്ങിയവര്‍ ബ്ലോഗിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

shortlink

Post Your Comments


Back to top button