സംവിധായകന്‍ രാജേഷിന്റെ ‘കടവുള്‍ ഇരുക്കാന്‍ കുമാരു’ ചിത്രത്തിലെ നായികയായി നിക്കി ഗല്‍റാണിയെത്തും. ജി.വി പ്രകാശാണ് നായകന്‍. പ്രശസ്ത ഹിന്ദി സീരിയല്‍ ‘ബാലിക വധു’ വിലെ നായിക അവികാ ഗോറും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു. റൊമാന്റിക്ക് കോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കും.
ജിവി-നിക്കി താര ജോടികള്‍ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘കടവുള്‍ ഇരുക്കാന്‍ കുമാരു’. സാം അന്തോണ്‍ ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രമായ ‘ഡാര്‍ലിംഗി’ലായിരുന്നു ഇരുവരും ആദ്യം എത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം കാര്യമായ വിജയം നേടിയില്ല.
Post Your Comments