BollywoodGeneralNEWS

ജയില്‍ മോചിതനാവുന്ന സഞ്ജയ്‌ ദത്തിനെ സ്വീകരിക്കാന്‍ ചിക്കന്‍ സഞ്ജു ബാബ

ബോളിവുഡ് താരം സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാവുകയാണ്. അന്നേ ദിവസം ഏവര്‍ക്കും സൗജന്യ ഭക്ഷണ വിതരണം നടത്തുകയാണ് മുംബൈയിലെ ഒരു ഹോട്ടല്‍. സഞ്ജയ് ദത്ത് തന്നെ തയ്യാറാക്കിയ ‘ചിക്കന്‍ സഞ്ജു ബാബ’ എന്ന പ്രത്യേക ഭഷണമാണ് ഹോട്ടലില്‍ വിതരണം ചെയ്യുക. 2010ല്‍ ഹോട്ടലില്‍ എത്തിയപ്പോളാണ് പുതിയൊരു പാചക കുറിപ്പ് സഞ്ജയ് ദത്ത് ഇവര്‍ക്ക് കൈമാറിയത്. ‘ചിക്കന്‍ സഞ്ജു ബാബ’ എന്ന് പേരിട്ടിതും സഞ്ജയ് തന്നെ. സമയം കിട്ടുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ സഞ്ജയ് ദത്ത് ഇവിടെ എത്താറുണ്ടെന്നും ഹോട്ടലിന്റെ ഉടമ ഹക്കിം പറയുന്നു.

വൈറ്റ് ചിക്കന്‍ ബിരിയാണി, ചിക്കന്‍ ഹക്കിമി, സാഫറാനി തങ്കടി കബാബ്, ഷാമി കബാബ് തുടങ്ങിയ ഭക്ഷണങ്ങളാണ് ഹോട്ടലില്‍ എത്തിയാല്‍ സഞ്ജയ് ദത്ത് കഴിക്കുക. ഇവയെല്ലാം തന്നെ ദിലീപ് കുമാറിന്റെയും എം.എഫ് ഹുസൈന്റെയും ഇഷ്ട ഭഷണമാണെന്ന് ഹോട്ടല്‍ ഉടമ ഹക്കിം പറഞ്ഞു. തന്റെ പ്രിയ ഭഷണം ആരാധകര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും വിതരണം ചെയ്യാന്‍ സഞ്ജയ് ദത്ത് തന്നെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

1923ല്‍ ആരംഭിച്ച ഹോട്ടലിന്റെ മൂന്നാം തലമുറക്കാരനാണ് ഹക്കിം. തനത് ഭക്ഷണങ്ങള്‍ ഹോട്ടലില്‍ വിളമ്പുമ്പോഴും ‘ചിക്കന്‍ സഞ്ജു ബാബ’യ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. വ്യഴാഴ്ച ഉച്ച മുതല്‍ ഹോട്ടലില്‍ സൗജന്യ ഭക്ഷണ വിതരണം ആരംഭിക്കും. യെര്‍വാദ ജയിലില്‍ നിന്ന് സഞ്ജയ് ദത്ത് പുറത്ത് വരുന്നത് വരെ ഭക്ഷണ വിതരണം തുടരും.

shortlink

Related Articles

Post Your Comments


Back to top button