ഹോളിവുഡ് ചര്‍ച്ചയില്‍ ഒന്നാമത് നില്‍ക്കുന്ന ലിയനാര്‍ഡോ ഡികാപ്രിയോ ചിത്രം റെവനന്റ് ഇന്ത്യന്‍ റിലീസിന് തയ്യാറായി. വെള്ളിയാഴ്ചയാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നത്. സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ‘എ’സര്‍ട്ടിഫിക്കേറ്റാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. രണ്ടിടത്ത് ഡയലോഗുകള്‍ നിശബ്ദമാക്കിയിട്ടുണ്ട്.
നിരവധി അക്രമരംഗങ്ങളും സംഭാഷണങ്ങളും ഉള്ള സിനിമയ്ക്ക് ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ സെന്‍സര്‍ ചെയ്ത ഹോളിവുഡ് ചിത്രങ്ങളില്‍ ബോര്‍ഡ് കൈ വെയ്ക്കാത്ത ഒരേ ഒരു ചിത്രം റെവനന്റാണ്. ഹോളിവുഡ് ആക്ഷന്‍ ഹീറോ ചിത്രം ഡെഡ് പൂളില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ അമിതമായി ഇടപെടല്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
മികച്ച ചിത്രത്തിന് അടക്കം മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളാണ് റെവനന്റ് സ്വന്തമാക്കിയത്. ബാഫ്തയില്‍ മികച്ച സിനിമ, സംവിധായകന്‍, നടന്‍ അടക്കം അഞ്ച് പുരസ്‌കാരങ്ങളും റെവനന്റ് സ്വന്തമാക്കിയിരുന്നു. 88-ാമത് ഓസ്‌കര്‍ മത്സരത്തില്‍ 12 നോമിനേഷനുകളാണ് റെവനന്റ് സ്വന്തമാക്കിയിരിക്കുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഓസ്‌കര്‍ നേട്ടമാണ് ഇതില്‍ ഏവരും കാത്തിരിക്കുന്നത്. ഇതിനകം അഞ്ച് തവണ നോമിനേഷന്‍ സ്വന്തമാക്കിയ ലിയനാര്‍ഡോയക്ക് ഇത് ആറാം ഊഴമാണ്. 28ാം തീയതിയാണ് ഓസ്‌കര്‍ പ്രഖ്യാപനം. ട്രെയിലര്‍ വീഡിയോ കാണാം…
Post Your Comments