BollywoodGeneralNEWS

‘സ്വദേശി’ലെ യഥാർത്ഥ നായികാനായകന്മാർ

ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച സ്വദേശ് എന്ന ബോളിവുഡ് ചലച്ചിത്രം നമ്മളെല്ലാം കണ്ടതാണ്. അശുതോഷ് ഗൗവാരിക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നാസയിലെ ഉന്നത ഉദ്യോഗം രാജി വെച്ച് രാജ്യസേവനത്തിനായി ഇറങ്ങുന്ന മോഹൻ ഭാർഗവ എന്ന യുവാവായാണ് കിംഗ് ഖാൻ വേഷമിട്ടത്. ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നു ഈ ചിത്രം നിർമ്മിച്ചത്. അമേരിക്കയിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അരവിന്ദ പില്ലലമാരിയും, രവി കുച്ചിമാഞ്ചിയുമാണ്‌ സ്വദേശ് എന്ന സിനിമയുടെ പിറവിക്ക് കാരണമായിത്തീർന്നത്.

അസോസിയേഷൻ ഫോർ ഇന്ത്യാസ് ഡെവലപ്മെന്റ് എന്ന സംഘടനയുടെ സ്ഥാപകരാണ് ഈ ദമ്പതികൾ. ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങൾ ഈ സംഘടനായുടെ നേതൃത്വത്തിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്. നർമ്മദ നദിയുടെ തീരത്തുള്ള ആദിവാസി ഗ്രാമമായ ബിൽഗോൻ ആണ് അമേരിക്കയിൽ നിന്നും ജോലിയുപേക്ഷിച്ച് ഇന്ത്യയിലെത്തിയ അവർ തങ്ങളുടെ കർമ്മമണ്ഡലമായി തിരഞ്ഞെടുത്തത്. ഇരുനൂറോളം വരുന്ന ആളുകളുടെ ശ്രമഫലമായി ഈ ഗ്രാമത്തിലേക്ക് വേണ്ട വൈദ്യുതി അവിടെ തന്നെ ഉദ്പാദിപ്പിക്കുന്ന ബൃഹത് പദ്ധതിക്ക് ഇരുവരും നേതൃത്വം വഹിച്ചു. ആയിരത്തോളം വരുന്ന ഗ്രാമവാസികൾളുടെ ജീവിതമാണ് ഇതു മൂലം രക്ഷപ്പെട്ടത്. ഇതോടൊപ്പം ആശ്രമശാല എന്ന പേരിൽ ഒരു ബോർഡിംഗ് സ്കൂളും ഗ്രാമത്തിൽ ആരംഭിക്കുകയുണ്ടായി. ഇത് മൂലം നിരവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും ലഭിച്ചു.

അരവിന്ദ പില്ലലമാരിയുടെയും, രവി കുച്ചിമാഞ്ചിയുടെയും അവിശ്വസനീയമായ ഈ കഥയാണ് അശുതോഷ് ഗൗവാരിക്കർ 2004-ൽ ചലച്ചിത്രമാക്കി മാറ്റിയത്. ചിത്രം ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും വർഷങ്ങൾക്കിപ്പുറവും ആളുകൾ ഇഷ്ടത്തോടെ മാത്രം കാണുന്ന ചിത്രമാണ് സ്വദേശ്.

shortlink

Related Articles

Post Your Comments


Back to top button