GalleryGeneralKollywoodNEWSTollywood

വിവാഹം ഉടന്‍ ഉണ്ടാകും; അനുഷ്ക ഷെട്ടി

തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് ഒട്ടേറെ വാര്‍ത്തകളും ഗോസിപ്പുകളും അടുത്തിടെ പ്രചരിച്ചിരുന്നു. ബാഹുബലി നായകന്‍ പ്രഭാസുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നുമായിരുന്നു പലരും പറഞ്ഞ് പരത്തിയിരുന്നത്. എന്നാല്‍ ഇരുവരും ഗോസിപ്പുകളോടൊന്നും പ്രതികരിക്കാന്‍ വന്നില്ല. ഗോസിപ്പുകളെ താന്‍ കാര്യമാക്കാത്തതാണ് ഇതിനോടൊന്നും പ്രതികരിക്കാത്തതെന്നുമാണ് അനുഷ്‌ക ഷെട്ടി ഇപ്പോള്‍ പറയുന്നത്. വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നടി അനുഷ്‌ക പറയുന്നു. എന്നാല്‍ പറഞ്ഞ് പരത്തുന്ന ഗോസിപ്പുകളിലെ ആളല്ലെന്നും അനുഷ്‌ക എടുത്ത് പറയുന്നുണ്ട്. ഇപ്പോള്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ്. ഈ വര്‍ഷം ഏറ്റെടുത്ത പ്രോജ്കടുകളെല്ലാം തീര്‍ത്ത് പതുക്കെ വിവാഹത്തിലേക്ക് കടക്കാനാണ് താരത്തിന്റെ തീരുമാനം.

ഒരു കഥാപാത്രം മികച്ചതാക്കാന്‍ ചെയ്യേണ്ട ത്യാഗം ഒരു നടിയുടെ കടമയാണ്. എനിക്ക് അതിന് ഒരു മടിയുമില്ല. അതുക്കൊണ്ട് തന്നെയാണ് സൈസ് സീറോയ്ക്ക് വേണ്ടി താന്‍ വണ്ണം കൂട്ടിയത്. ബാഹുബലി കൂടാതെ സിങ്കം ത്രി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button