GeneralKollywoodNEWSSongsVideos

ബീപ് സോംഗ് വിവാദത്തില്‍ ചിമ്പു പോലീസ് സ്റ്റേഷനില്‍ ഹാജരായി

‘ബീപ് സോങ്’ വിവാദത്തില്‍ തമിഴ് താരം സിലമ്പരശന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് തന്നെ കോയമ്പത്തൂരിലെ കോടതിയില്‍ ചിമ്പുവിനെ ഹാജരാക്കും. ചിമ്പുവും സംഗീത സംവിധായകന്‍ അനിരുദ്ധും ഒരുക്കിയ ബീപ് സോങ് സത്രീകളെ അപമാനിക്കുന്നു എന്ന് ചൂണ്ടി കാണിച്ച് കോയമ്പത്തൂര്‍ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഈ പാട്ട് സിനിമയിലോ ആല്‍ബത്തിലോ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയതല്ല എന്നാണ് ചിമ്പുവിന്റെ വാദം. തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്ന് ഈ പാട്ട് ലീക്കായതാണ് എന്നും ചിമ്പു പൊലീസിനെ അറിയിച്ചിട്ടുണ്ട്.

പെണ്ണിനെ പ്രണയിച്ചു പണി കിട്ടി എന്നതാണ് പാട്ടിന്റെ ഉള്ളടക്കം. തമിഴിലെ ഒട്ടു മിക്ക അശ്ലീല പദങ്ങളും പാട്ടിലുണ്ട്. അശ്ലീല പദങ്ങള്‍ വരുന്ന സ്ഥലങ്ങളിലാണ് ബീപ് ശബ്ദ്ം ഉപയോഗിച്ചിരിക്കുന്നത്. പാട്ടിലെ വരികളെല്ലാം അസഭ്യമാണെന്ന് ചൂണ്ടികാട്ടി ജനാധിപത്യ മഹിളാ അസോസിയേഷനാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് പാട്ടിന് സംഗീതം ഒരുക്കിയത്.

സത്രീകള്‍ക്കെതിരെ ലൈംഗീക ചുവയുടെ പരാമര്‍ശം നടത്തി. സ്ത്രീത്വത്തെ അപമാനിച്ചു എന്നി കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഇതിന് ഉത്തരവാദി താനല്ലെന്ന് അനിരുദ്ധ് വ്യക്തമാക്കിട്ടുണ്ട്. ബീപ് സോങ് പാടിയതോ സംഗീതം നല്‍കിയതോ താനല്ലെന്നും സ്ത്രീകളോട് എന്നും ബഹുമാനം പുലര്‍ത്തുന്ന വ്യക്തിയാണെന്നും അനിരുദ്ധ് പറയുന്നു. വിവാദമായ ബീപ് സോംഗ് കേള്‍ക്കാം….

shortlink

Related Articles

Post Your Comments


Back to top button