നാട്ടിലൊക്കെ പാടത്ത് കണ്ണു കിട്ടാതിരിക്കാന്‍ കോലം വെയ്ക്കാറുണ്ട്. തലയായി മണ്‍കലം വെച്ചുണ്ടാക്കുന്ന വൈക്കോല്‍ കോലമാണ് പണ്ട് ഉണ്ടായിരുന്നത്. കാലം മാറിയതോടെ ജീന്‍സും ഷര്‍ട്ടും ചുരിദാറുമൊക്കെ ഇട്ട് കോലങ്ങള്‍ ഇറങ്ങി. നന്നായി വളര്‍ന്ന് വരുന്ന പാടം ആരും കണ്ണു വെച്ച് വിളവ് കുറഞ്ഞ് പോകാതിരിക്കനാണ് ഇത്തരം കോലങ്ങള്‍ ഉപയോഗിക്കുന്നത്. അത് പാടത്ത് മത്രമല്ല പുതിയ വീട് പണിയുമ്പോഴും സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും കോലം വെയ്ക്കാറുണ്ട്. മാറ്റം വന്ന് വന്ന് കോലത്തിന് പകരം ഇപ്പോള്‍ സണ്ണി ലിയോണിന്റെ ചിത്രങ്ങളാണ് ഫളക്‌സ് അടിച്ച് ഒരു കര്‍ഷകന്‍ പാടത്ത് വെച്ചിരിക്കുന്നത്. വിജയവാഡയിലാണ് സംഭവം, നാലഞ്ച് ഏക്കറോളം വരുന്ന പാടത്തിന്റെ പല സ്ഥലങ്ങളിലായി സണ്ണി ലിയോണിന്റെ കിടിലന്‍ ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണു വെച്ച് വിളവ് നശിപ്പിക്കാം എന്ന് ചിന്തിക്കുന്നവരുടെ കണ്ണ് മഞ്ഞളിക്കുന്ന ചിത്രങ്ങള്‍. ഫളക്‌സ് ഗുണം ചെയ്താല്‍ മറ്റ് കര്‍ഷകര്‍ കൂടി ഇത് ഏറ്റെടുക്കുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. ചിത്രങ്ങള്‍ കാണാം…
Leave a Comment