ബിജെപി നേതാവും നടി സൊനാക്ഷി സിന്‍ഹയുടെ അച്ഛനുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ജീവിതകഥ സിനിമയാക്കുകയാണെങ്കില്‍ നായകന് രണ്‍വീര്‍ സിംഗ് ആവണമെന്ന് സിന്‍ഹ തന്നെ ആവശ്യപ്പെട്ടു. രണ്‍വീര്‍ കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നവനാണെന്നും ‘ബാജിറാവു മസ്താനി’യിലെ പ്രകടനം മികവുറ്റതാണെന്നും ശത്രുഘ്നന്‍ പറഞ്ഞു. അല്ലെങ്കില്‍ മക്കളായ ലവ്, കുശ് എന്നിവരെ നായകനായി കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ ആത്മകഥ പുറത്തിറക്കിയത്. പുസ്ത പ്രകാശന ചടങ്ങില്‍ അമിതാഭ് ബച്ചന്, സംവിധായകന് സുഭാഷ് ഗയ്, ഗായകന് നിതീഷ് മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Post Your Comments