CinemaGeneralKollywoodNEWSVideos

അതിക്രമിച്ചു കയറി വന്ന ആരാധകനെ വിക്രം എതിരേറ്റത് ഇങ്ങനെ

മോഹന്‍ലാലിന്‍റെ 36 വര്‍ഷത്തെ അഭിനയ ജീവിതം വീണ്ടും ആവിഷ്‌കരിക്കുകയായിരുന്നു ഏഷ്യനെറ്റിന്‍റെ അവാര്‍ഡ് നിശയില്‍. താരസമ്പന്നമായ സദസ്. ചുറ്റും കത്തുന്ന ലൈറ്റുകള്‍. ആരവങ്ങള്‍. അതിനിടയില്‍ വേറിട്ടൊരു സംഭവം ആരാധകരുടെ കണ്ണ് നിറച്ചു. മലയാളികളുടെ ക്ഷണം സ്വീകരിച്ച് തമിഴകത്തെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ചിയാന്‍ വിക്രം. സദസ്സിലിരിക്കുന്ന വിക്രമിന് അടുത്തേക്ക് അനുവാദമില്ലാതെ അതിക്രമിച്ചു കയറിവന്ന ആരാധകന്‍ വിക്രമിനെ ഓടിവന്ന് കെട്ടിപിടിച്ചു. സുരക്ഷാ ജീവനക്കാര്‍ അയാളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. ചെയ്യരുത് എന്ന് വിക്രം ആദ്യം പറഞ്ഞു. പിന്നെ എഴുന്നേറ്റ് വന്ന് എല്ലാവരെയും മാറ്റി നിര്‍ത്തി ആരാധകനെ തൊട്ടു. അടുത്തിരുന്ന വിജയ് ബാബുവൊക്കെ വിക്രമിനെ പിന്നില്‍ നിന്ന് വിളിച്ചപ്പോഴും അദ്ദേഹം ഒന്നുമില്ലെന്ന് പറഞ്ഞ് ആരാധകനൊപ്പം നിന്നു. ആരാധകനൊപ്പം സെല്‍ഫി എടുത്തു. പോകാന്‍ നേരം അദ്ദേഹം വിക്രമിനെ കെട്ടിപിടിച്ച് ഉമ്മ വച്ചു, ഒട്ടും സങ്കോചിക്കാതെ ചിരിച്ച മുഖത്തോടെ വിക്രം ആ ചുംബനം സ്വീകരിച്ചു. വിക്രം എന്ന നടനോട് ആളുകള്‍ക്ക് ബഹുമാനവും ഇഷ്ടവുമൊക്കെ തോന്നുന്നത് ഇത്‌കൊണ്ടാണ്‌. വീഡിയോ കാണാം…

shortlink

Post Your Comments


Back to top button