പ്രവീണ്‍ പി നായര്‍
അമിതാഭ് ബച്ചന്‍
2013-ല്‍ ഇറങ്ങിയ ‘ദ ഗ്രേറ്റ് ഗാറ്റ്സ്ബി’ എന്ന ഹോളിവുഡ് സിനിമയിലാണ് അമിതാഭ് ബച്ചന്‍ അഭിനയിച്ചത്. ബാസ് ലൂമാനാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. മിയര്‍ വുള്‍ഫ്ഷിം എന്ന ജ്യൂവിഷ് ഗാംബ്ലറിന്‍റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ അഭിനയിച്ചത്. ലിയനാഡിയോ ഡികാപ്രിയോയാണ് ഈ സിനിമയിലെ നായക നടന്‍.
രജനികാന്ത്
1988-ല്‍ പുറത്തിറങ്ങിയ ‘ദ ബ്ലഡ് സ്റ്റോണ്‍’ എന്ന സിനിമയിലാണ് തമിഴ് സ്റ്റയില്‍ മന്നന്‍ രജനികാന്ത് അഭിനയിച്ചത്. ശ്യാം സാബു എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലായിരുന്നു രജനികാന്ത് അഭിനയിച്ചത്.
ഡിറ്റ് ലിറ്റിലായിരുന്നു ‘ദ ബ്ലഡ് സ്റ്റോണ്‍’ എന്ന സിനിമയുടെ സംവിധായകന്‍.
സിനിമയിലെ പ്രധാന വേഷങ്ങളില്‍ ഒന്നായിരുന്നു ശ്യാം സാബു എന്ന ടാക്സി ഡ്രൈവര്‍. ഇളയരാജ, ജെറിഗ്രാന്‍റ് എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ഇര്‍ഫാന്‍ ഖാന്‍
ഹോളിവുഡിലെ കുറെയധികം സിനിമകളില്‍ വേഷമിട്ട ഇന്ത്യന്‍ നടനാണ് ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച ഹോളിവുഡ് സിനിമകളെല്ലാം വളരെ ശ്രദ്ധേയമായിരുന്നു. 2007-ല്‍ പുറത്തിറങ്ങിയ ‘ദ നെയിംസേക്ക്’,അതേ വര്‍ഷം തന്നെ ഇറങ്ങിയ ‘എ മൈറ്റി ഹേര്‍ട്ട് ‘ 2009-ല്‍ ഇറങ്ങിയ ‘ന്യൂയോര്‍ക്ക് ഐ ലവ് യു’, 2012-ല്‍ ഇറങ്ങിയ ‘ലൈഫ് ഓഫ് പൈ’, അതേ വര്‍ഷം തന്നെ ഇറങ്ങിയ ‘ദ അമേസിംഗ് സ്പൈഡര്‍-മാന്‍’, 2015-ല്‍ ഇറങ്ങിയ ‘ജുറാസ്സിക് വേള്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ മികച്ച വേഷങ്ങളാണ് ഇര്‍ഫാന്‍ ഖാന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
ഹോളിവുഡിന് പുറമേ ‘ദ പാര്‍ട്ടിഷ്യന്‍’ എന്ന കാനഡ ചിത്രത്തിലും,
‘സ്ലം ഡോഗ് മില്യനേയര്‍’ എന്ന ബ്രിട്ടീഷ് സിനിമയിലും ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിട്ടുണ്ട്. 2016-ല്‍ പുറത്തറങ്ങാനിരിക്കുന്ന ‘ഇന്‍ഫേര്‍നോ’ എന്ന ഹോളിവുഡ് ചിത്രത്തിലും ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാന വേഷമാണ് അഭിനയിക്കുന്നത്.
ഓം പുരി
2007-ല്‍ പുറത്തിറങ്ങിയ ‘ചാര്‍ളീസ് വില്‍സണ്‍സ് വാര്‍’ എന്ന സിനിമയിലാണ് ഓം പുരി അഭിനയിച്ചത്. മൈക്ക് നിക്കോള്‍ഡായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. പാകിസ്ഥാന്‍ പ്രസിഡന്‍റയിരുന്ന സിയ-ഉള്‍-ഹക്കിന്‍റെ വേഷത്തിലായിരുന്നു ഓം പുരി അഭിനയിച്ചത്. 2014-ല്‍ പുറത്തിറങ്ങിയ
‘ദ ഹണ്ട്രഡ് ഫൂട്ട് ജേര്‍ണി’ എന്ന ഹോളിവുഡ് സിനിമയിലും ഓം പുരി അഭിനയിച്ചു. ലസ്സെ ഹാള്‍സ്ട്രോമാണ് ഈ സിനിമയുടെ സംവിധായകന്‍.
ഈ സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് എ.ആര്‍.റഹ്മാനാണ്.
അനുപം ഖേര്‍
2002-ല്‍ പുറത്തിറങ്ങിയ ‘ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം’ എന്ന സിനിമയിലാണ് അനുപം ഖേര്‍ വേഷമിട്ടത്. ഈ സിനിമയുടെ സംവിധായകന്‍ ഗുരീന്ദര്‍ ചദ്ധയായിരുന്നു. 2004-ല്‍ പുറത്തിറങ്ങിയ ‘ബ്രൈഡ്&പ്രജുഡിസ്’ എന്ന സിനിമയിലും അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട് . ഗുരീന്ദര്‍ ചദ്ധ തന്നെയായിരുന്നു ഈ സിനിമയുടെയും സംവിധായകന്‍. ബക്ഷി എന്ന കഥാപാത്രത്തെയാണ് അനുപം ഖേര്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്.
2012-ല്‍ ഇറങ്ങിയ ‘സില്‍വര്‍ ലൈനിഗ്സ് പ്ലേ ബുക്ക്’ എന്ന സിനിമയിലും അനുപം ഖേര്‍ അഭിനയിച്ചിട്ടുണ്ട്. ഡേവിഡ് റസ്സലായിരുന്നു ഈ ഹോളിവുഡ് സിനിമയുടെ സംവിധായകന്‍. ക്ലിഫ് പട്ടേല്‍ എന്ന ഡോക്ടറുടെ വേഷത്തിലായിരുന്നു അനുപം ഖേര്‍ അഭിനയിച്ചത്. ഒരുപാട് പുരസ്കാരങ്ങള്‍ ഈ സിനിമ നേടിയെടുത്തു. ജെന്നിഫര്‍ ലോറന്‍സ് എന്ന നടിക്ക് ഓസ്കാര്‍ പുരസ്‌കാരം നേടിക്കൊടുത്ത സിനിമയായിരുന്നു ‘സില്‍വര്‍ ലൈനിഗ്സ് പ്ലേ ബുക്ക്’.
ബ്രാഡ്ലി കൂപ്പര്‍, റോബര്‍ട്ട് ഡീ നീറോ എന്നീ പ്രമുഖ അഭിനേതാക്കളായിരുന്നു ഈ സിനിമയില്‍ വേഷമിട്ടത്.
Post Your Comments