ദുബൈ: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന കൂട്ട യോഗക്ക് ദുബൈയില്‍ തുടക്കമായി. ആദ്യ ദിനമായ വെള്ളിയാഴ്ച ഡൗണ്ടൗണില് നടന്ന എക്സ് യോഗ ദുബൈ ഫെസ്റ്റിവലില്‍ 9000ഓളം പേര് പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും യോഗഭ്യാസത്തില് പങ്കെടുത്തത് ശ്രദ്ധേയമായി.
യോഗ ഗുരു സുനീല്‍ സിംഗും ശില്പ ഷെട്ടിയുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഡൗണ്ടൗണിലെ മുഹമ്മദ് ബിന്‍ റാഷിദ് ബുലവാര്‍ഡില്‍ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ ആളുകള്‍ യോഗക്കായി അണിനിരന്നു. പരിപാടി കൂറ്റന്‍ ടി.വി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആരോഗ്യകരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ് സ്റ്റാളുകളും വിനോദ കേന്ദ്രങ്ങളും യോഗ വില്ലേജില്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു. വീഡിയോ കാണാം…
Post Your Comments