GeneralNEWS

“തിയേറ്ററിലോടുന്ന സിനിമകൾ വീട്ടിലിരുന്നു കാണാം “

തിയേറ്ററിൽ പോകാതെ തന്നെ റിലീസ് ചെയ്ത ദിവസം സിനിമ കാണാൻ കഴിഞ്ഞാലോ എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരായിരിക്കും നമ്മളെല്ലാവരും. ബ്ലെയ്സ്.എം.ക്രൗളി എന്ന കൊച്ചു മിടുക്കന്റെ തലയിലുമുദിച്ചു ഇതുപോലൊരു ചിന്ത. അങ്ങനെയാണ് റിലീസിംഗ് ദിവസം തന്നെ സിനിമ കാണാനുള്ള സൗകര്യവുമായി www.reelmonk.com എന്ന വെബ്സൈറ്റ് പിറവിയെടുത്തത്. വിവേക് പോള്‍, ഗൗതം വ്യാസ് തുടങ്ങിയവരും കൂടി ബ്ലെയ്സിനൊപ്പം ചേർന്നപ്പോൾ കാര്യങ്ങൾ കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തി.
മലയാള സിനിമാ പ്രേമികൾ എല്ലാ രാജ്യങ്ങളിലും ഉണ്ടാവുമെങ്കിലും എല്ലാ രാജ്യങ്ങളിലും മലയാളസിനിമകൾ റിലീസ് ചെയ്യണമെന്നില്ല. അതുകൊണ്ട് തന്നെ പ്രധാനമായും വിദേശ മലയാളികളെയാണ് റീൽമോങ്ക് ലക്ഷയ്മിടുന്നത്. ഈ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും നിയമാനുസൃതമായി സിനിമകൾ ഡൌൺലോഡ് ചെയ്ത് കാണാം. നിയമപരമായി ഓൺലൈനിലൂടെ സിനിമകൾ പ്രദർശിപ്പിക്കാനുള്ള അവകാശവും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
ഓൺലൈനിൽ സിനിമ പ്രദർശിപ്പിച്ചാൽ അത് മോഷ്ടിക്കപ്പെടില്ലേ എന്ന ചോദ്യത്തിനും ഇതിന്റെ അണിയറപ്രവർത്തകർക്ക് ഉത്തരമുണ്ട്. സിനിമ കോപ്പി ചെയ്ത് ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ അത് അറിയാനും നടപടിയെടുക്കാനുമുള്ള സൗകര്യങ്ങൾ സൈറ്റിൽ തന്നെ ഒരുക്കിയിട്ടുണ്ട്. 42 രാജ്യങ്ങളിലാണ് നിലവിൽ റീൽമോങ്കിന്റെ സേവനം ലഭ്യമായിട്ടുള്ളത്. ഏതൊരു സാധാരണക്കാരനും സ്വീകാര്യമായ നിരക്കുകളാണ് സിനിമ ഡൌൺലോഡ് ചെയ്ത് കാണാൻ വേണ്ടി ഒരുക്കിയിട്ടുള്ളത്. ജയരാജ് സംവിധാനം ചെയ്ത് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ‘ഒറ്റാൽ’ അടക്കമുള്ള നിരവധി സിനിമകൾ ഇതിനോടകം റീൽമോങ്കിന്റെ ശേഖരത്തിൽ നിറഞ്ഞു കഴിഞ്ഞു. ലാൽ ജോസ്, ജയരാജ് തുടങ്ങി സിനിമാരംഗത്തെ പ്രശസ്തരായ നിരവധി പേരുടെ പിന്തുണയും ഈ ഉദ്യമത്തിന് കൂട്ടായുണ്ട്.

shortlink

Related Articles

Post Your Comments


Back to top button