ദുബായ്: ദുബായില്‍ കാറപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ വടകര സ്വദേശി ജാസിറിന് ദിലീപ് തിരികെ നല്‍കിയത് ജീവന്‍ മാത്രമല്ല ജോലിയും. അപ്രതീക്ഷിതമായി സംഭവിച്ച കാറപകടത്തില്‍ ദിലീപ് തന്നെ രക്ഷിച്ച ഞെട്ടല്‍ വിട്ടുമാറുന്നതിനു പിന്നാലെയാണ് ജോലി വാഗ്ദാനവുമായി താരം വീണ്ടും എത്തിയത്. ഇഷ്ടതാരമായ ദിലീപിനെ കാണാനും പാം ജുമൈറയില്‍ നടന്ന വിരുന്നില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വടകര ചോറോട് പള്ളിത്താഴം സ്വദേശി ജാസിര്‍. ഇപ്പോള്‍ ലണ്ടനിലുള്ള തൊഴില്‍ദാതാവ് യു.എ.ഇയിലത്തെിയശേഷം ദിവസങ്ങള്‍ക്കകം പുതിയ ജോലിയില്‍ കയറാനുള്ള തയാറെടുപ്പിലാണ് ഈ 23കാരന്‍.
ഫെബ്രുവരി ഒമ്പതിന് പുലര്‍ച്ചെയായിരുന്നു ജാസിറിന് അപകടമുണ്ടായത്. കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനായ ജാസിര്‍ ജോലിയുടെ ഭാഗമായി ഭക്ഷണ വിതരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ബൈക്ക് ദേഹത്തേക്ക് വീണ് പരിക്കേറ്റ ജാസിര്‍ റോഡില്‍ കിടന്നു. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് നടന്‍ ദിലീപ് സുഹൃത്ത് നസീറിനൊപ്പം അതുവഴി വന്നത്. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഇരുവരും ജാസിറിനെ റോഡില്‍ നിന്ന് എഴുന്നേല്‍പിച്ചു. പൊലീസിനെ വിവരമറിയിച്ചു. ആംബുലന്‍സ് സ്ഥലത്തത്തെി ജാസിറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലുമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്ക് ശേഷം കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ട് ജാസിറിനെ വിട്ടയച്ചു. സംഭവം വാര്‍ത്തയായതോടെ നാട്ടില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പരിചയക്കാരാണ് തന്നെ വിളിച്ചതെന്ന് ജാസിര്‍ പറയുന്നു. ദിലീപിന്‍െറ സഹായികള്‍ കഫ്തീരിയയില്‍ വന്ന് ജാസിറിനെ സന്ദര്‍ശിച്ചു. ദിലീപിന്‍െറ സുഹൃത്തും അറബ് പ്രമുഖനുമായ ശൈഖ് ഖലഫും എത്തി. പാം ജുമൈറയില്‍ നടക്കുന്ന വിരുന്നിലേക്ക് ജാസിറിനെ ക്ഷണിച്ചു. അവിടെയത്തൊന്‍ വാഹനം അയക്കുകയും ചെയ്തു. വിരുന്നിനത്തെിയ ജാസിറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ബൈക്കില്‍ സഞ്ചരിച്ച് അപകടകരമായ രീതിയില്‍ ജോലി ചെയ്യാനുള്ള ഭയം ജാസിര്‍ ദിലീപുമായി പങ്കുവെച്ചു. സുഹൃത്ത് വഴി മറ്റൊരു ജോലി ഉടന്‍ ശരിയാക്കി നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
നാലുവര്‍ഷം മുമ്പ് ദുബൈയിലത്തെിയ ജാസിര്‍ രണ്ടുവര്‍ഷമായി ഇപ്പോഴത്തെ കഫ്തീരിയയില്‍ ജോലി ചെയ്യുന്നു. പിതാവ് മരണപ്പെട്ട ജാസിറിന് മാതാവും വിവാഹമോചിതയായ സഹോദരിയുമാണുള്ളത്. സ്വന്തമായി വീടില്ലാത്ത ഇവര്‍ വാടകക്കാണ് താമസം. മെച്ചപ്പെട്ട ജോലി ലഭിച്ചാല്‍ കഷ്ടപ്പാടുകള്‍ക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ജാസിര്‍.
Post Your Comments