ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഉമര്‍ ഖാലിദിന് വേണ്ടി ബോളിവുഡ് നടിയായ സ്വര ഭാസ്കര്‍ രംഗത്ത്. ജെ എന്‍ യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ സ്വര ഭാസ്കര്‍ അധികൃതര്‍ക്ക് അയച്ച തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജെഎന്‍യുവിലെ യഥാര്‍ഥ വില്ലന്‍ ഇവനോ? ആരാണീ ഉമര്‍ ഖാലിദ്? യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് എന്ന് കരുതപ്പെടുന്ന ഉമര്‍ ഖാലിദിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടിയുടെ കത്ത്. എന്ത് എവിടെ പറയണം എന്നറിയാത്ത ഒരു വിഡ്ഡിയാണ് ഉമര്‍ ഖാലിദ് എന്നാണ് സ്വര ഭാസ്കര്‍ പറയുന്നത്. “അല്ല. നീയൊരു തീവ്രവാദിയല്ല. എന്ന് കരുതി നിന്നെ ജയിലില്‍ ഇടാനോ പീഡിപ്പിക്കാനോ കൊല്ലാനോ ആകില്ല. ഞാനും ജെ എന്‍ യുവില്‍ പഠിച്ചതാണ്. മാസ്റ്റേഴ്സ് ഡിഗ്രിക്ക് വേണ്ടി രണ്ട് വര്‍ഷം താന്‍ അവിടെ ചെലവഴിച്ചതാണ്” – ജെ എന്‍ യു അലുമ്നിയായ സ്വര ഭാസ്കര്‍ പറയുന്നു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മെമ്പറായ ഡോ. എസ് ക്യു ആര് ഇല്യാസിയുടെ മകനായ ഉമര്‍ ഖാലിദിനെതിരെ പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജെ എന്‍ യു കാംപസില്‍ പരിപാടി നടത്തിയതിന് പിന്നാലെയാണ് ഇത്.
Post Your Comments