![](/movie/wp-content/uploads/2016/02/ff-image-47.jpg)
ഒരു ഇടവേളയ്ക്ക് ശേഷം സന്തോഷ് പണ്ഡിറ്റ് തിരിച്ച് എത്തുന്നു. ഇത്തവണ ഒരു ജീവചരിത്ര വീഡിയോയാണ് സന്തോഷ് പണ്ഡിറ്റ് ഒരുക്കിയിരിക്കുന്നത്. ‘ദ കംപ്ലീറ്റ് മെഗാസ്റ്റാര്‍’ എന്നാണ് ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ജനനം മുതലുള്ള കഥ വീഡിയോ പറയുന്നുണ്ട്. ഒപ്പം മലയാള സിനിമയോട് എടുത്ത നിലപാടുകളും സന്തോഷ് പണ്ഡിറ്റ് തരംഗമുണ്ടായ സമയത്ത് മാധ്യമങ്ങളില്‍ വന്ന വീഡിയോകളും കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജിവിത കഥ പറയുന്നത് സന്തോഷ് പണ്ഡിറ്റാണ്. ജീവചരിത്ര വീഡിയോ കാണാം.
Post Your Comments