
ബോളിവുഡില്‍ ഷാരൂഖ് ആരാധകന്റെ കഥയുമായി ഫാന്‍ റിലീസിന് തയ്യാറെടുക്കുന്നതിനിടെ തമിഴ് നിന്നും ഒരു ആരാധക ചിത്രം എത്തുന്നു. മൂട്രു രസികര്‍കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിജയ് ആരാധകരായ മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. മലയാളത്തില്‍ പ്ലസ് ടു അടക്കമുള്ള സിനിമകള്‍ ഒരുക്കിയ ഷെബിയാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം യാസ്, റോഷന് ബഷീര്‍, ആല്വിന് ആന്റണി, റിയാസ് ഖാന്, തലൈവാസല്‍ വിജയ്, എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. അതിഥി വേഷത്തില്‍ വിജയ് എത്തുന്നു എന്ന വാര്‍ത്തകളും കോളിവുഡില്‍ സജീവമാണ്. മോഷന്‍ പോസ്റ്റര്‍ കാണാം…
Post Your Comments