വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സല്‍മാന്‍ ഖാന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതിയുടെ നോട്ടീസ്. സല്‍മാന്‍ ഖാനെ വെറുതെ വിട്ട വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

2002 സെപ്റ്റംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. സല്‍മാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കഴിഞ്ഞ മെയ് ആറിനാണ് സെഷന്‍സ് കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്കേസില്‍ നടനെ അഞ്ചുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്. അന്നുതന്നെ ഹൈക്കോടതിയില്‍നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡിസംബര്‍ പത്തിന് കോടതി സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇതിനെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്.

Share
Leave a Comment