ബഹാമസ്: പ്രശസ്ത മാഗസിനായ സ്പോര്‍ട്സ് ഇലസ്ട്രേറ്റഡിന്റെ സ്വിം സ്യൂട് ഇഷ്യൂവിനായി മുന്‍ യുഎഫ്സി ചാമ്പ്യന്‍ റോണ്ട റൂസി നഗ്നയായി ബോഡി ആര്ടുമായി പ്രത്യക്ഷപ്പെട്ടത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ സ്വിം സ്യൂട്ടിന്റെ ഈ ഫോട്ടോ ഷൂട്ടിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ പുറത്തായി. താരത്തെ ഫോട്ടോ ഷൂട്ടിനായി ഒരുക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തായത്.
അതേസമയം ദൃശ്യങ്ങള്‍ പുറത്തു വിട്ട പാപരാസികള്ക്കെതിരെ താരം തന്നെ രംഗത്ത് വന്നു. ഒരു പെണ്ണിനും ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടവര്‍ ചെയ്തതെന്ന് റൂസി തുറന്നടിച്ചു. ബഹാമസില്‍ ആരും ഇല്ലാത്ത ഭാഗങ്ങള്‍ തിരഞ്ഞു കണ്ടുപിടിച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. അവിടേയും ഈ പാപരാസികള്‍ എത്തിയിരിക്കുന്നു. ഇവര്‍ ചെയ്യുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും താരം പറഞ്ഞു.
എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ കുറിച്ച് സ്പോര്‍ട്സ് ഇലസ്ട്രേറ്റഡ് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.
റോന റൂസിയുടെ ഫോട്ടോ ഷൂട്ടിന്റെ പുറത്തായ ദൃശ്യങ്ങള്‍ കാണാം:
Post Your Comments