1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് മധു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അമിതാ ബച്ചനൊപ്പമായിരുന്നു ആ തുടക്കം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മധു വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഹോളിവുഡില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ മധു. അനില്‍ സംവിധാനം ചെയ്യുന്ന മയ്യ എന്ന ചിത്രത്തിലൂടെയാണ് മധു വീണ്ടും ബോളിവുഡില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
ആശയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 2012ല്‍ മോഹന്‍ലാലിന്റെ സ്പരിറ്റ് എന്ന ചിത്രത്തില്‍ മധു അഭിനയിച്ചു. തുടര്‍ന്ന് മൈലാഞ്ചി മൊഞ്ചുള്ള വീട്, നിലമ്പു എന്നിവയാണ് മധു ഒടുവില്‍ ചെയ്ത ചിത്രങ്ങള്‍. മലയാള സിനിമയുടെ തുടക്കം മുതല്‍ നിറഞ്ഞു നിന്ന നടനായിരുന്നു മധു. പിന്നീട് അഭിനരംഗത്ത് നിന്ന് നിര്‍മ്മാണത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞിട്ടുണ്ട്. രാമു കാര്യാട്ടിന്റെ മൂടുപടമായിരുന്നു മധുവിന്റെ ആദ്യ ചിത്രം.
Post Your Comments