തമിഴിലെ വിഖ്യാത ചലച്ചിത്രകാരന്‍ ഗൗതം മേനോന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകും. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്‍മേല്‍ പയ്യും തോറ്റ എന്ന ചിത്രത്തില്‍ ധനുഷ് നായകനാകും എന്ന് ഉറപ്പായി. ഗൗതമിന്റെ തീരുമാനം ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മാര്‍ച്ച് ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. സൂര്യയെ വച്ച് ഗൗതം മേനോന്‍ ആലോചിച്ചിരുന്ന പ്രൊജക്ടാണ് എന്‍മേല്‍ പയ്യും തോറ്റ. എന്നാല്‍ ആ പദ്ധതി പാളിയതോടെ പ്രൊജക്ടിലേക്ക് ഗൗതം ധനുഷിനെ കാസ്റ്റ് ചെയ്യുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമാകുന്നതായി ധനുഷ് ട്വിറ്ററില്‍ കുറിച്ചു. ‘കൊടി’ക്കു ശേഷം തന്റെ അടുത്ത പ്രൊജക്ട് ഗൗതമിനൊപ്പമാണെന്നും ധനുഷ് ട്വീറ്റ് ചെയ്തു. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ സിനിമയാണ്. രണ്ടു ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടുമാസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ധനുഷിന് ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പ് ഗൗതം ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തീകരിക്കേണ്ടതുള്ളതു കൊണ്ടാണിത്.
ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെ ആയിരിക്കും എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗൗതം മേനോന്റെ തന്നെ ദ്വിഭാഷാ ചിത്രം ‘ആച്ഛം യെന്‍ബതു മദമയ്യട’ ചിത്രീകരണം ഈമാസം അവസാനത്തോടെ പൂര്‍ത്തിയാകും. ഇതിനു ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും കതാപാത്രങ്ങളെയും തീരുമാനിക്കുക. ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ കൊടി ചിത്രീകരണം അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും.
Leave a Comment