
കോളിവുഡിലെ സൂപ്പര്‍ നായകരായ രജനികാന്തും കമല്‍ഹാസനും ക്രിക്കറ്റ് കളിക്കാന്‍ ഒരുങ്ങുകയാണ്. തമിഴ് സിനിമാസംഘടനയായ ‘നടികര്‍ സംഘ’ത്തിന്റെ പുതിയ ഓഫീസ് കെട്ടിടം പണിയാനുള്ള പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണിത്. ഏപ്രില്‍ 10 നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
രണ്ട് കോടിയോളം രൂപ ലോണായും 48 ലക്ഷം രൂപ കൈയിലും ലഭിച്ചിട്ടുണ്ടെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പറഞ്ഞു. കെട്ടിട നിര്‍മ്മാണം ആധുനിക സൗകര്യങ്ങളോടുകൂടി പൂര്‍ത്തിയാകണമെങ്കില്‍ മേല്പറഞ്ഞ തുക പോരെന്നും വിശാല്‍ പറഞ്ഞു. മത്സരത്തില്‍ തമിഴിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും പങ്കെടുക്കും. ‘കബാലി’ യുടെ ഷൂട്ടിംഗില്‍ രജനിയും ഇരുഭാഷാ ചിത്രത്തില്‍ കമലും ഇപ്പോള്‍ തിരക്കിലാണ്.
Post Your Comments