കൊല്‍ക്കത്ത: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞന് പത്മഭൂഷണ്‍ ഉസ്താദ് അബ്ദുള്‍ റാഷിദ് ഖാന് അന്തരിച്ചു. 107 വയസ്സായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ റായ്ബെലിയില് ഖബറടക്കും.
2013ല്‍ രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചു. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഇരുപതു വര്‍ഷമായി കൊല്‍ക്കത്തയിലെ ഐ.ടി.സി സംഗീത ഗവേഷണ അക്കാദമിയിലെ അദ്ധ്യാപകനാണ് അദ്ദേഹം.
വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നെങ്കിലും ഈ അടുത്തകാലം വരെയും സംഗീത പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.ഇന്നലെയും അദ്ദേഹം ശിഷ്യ ഗണങ്ങള്‍ക്ക് ക്ലാസ് എടുത്തിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
റാഷിദ് ഖാന്റെ മരണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അതീവ ദുഃഖം രേഖപ്പെടുത്തി. സംഗീത ലോകത്തെ വിലമതിക്കാനാവാത്ത ഒരു രത്നതെയാണ് നഷ്ടമായതെന്ന് മമത ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments