1948-ല്‍ പി.ജെ ചെറിയാന് നിര്‍മ്മിച്ചു പി .വി. കൃഷ്ണയ്യര്‍ സംവിധാനം ചെയ്ത ‘നിര്‍മ്മല’ എന്ന സിനിമയിലായിരുന്നു മലയാളത്തില്‍ ആദ്യമായി പിന്നണി ഗാനം അവതരിപ്പിക്കപ്പെട്ടത്.
ഈ സിനിമയുടെ കഥ എം.എസ് ജേക്കബിന്റെതാണ്. തിരക്കഥ എഴുതിയിരിക്കുന്നത് പുത്തേഴത്ത് രാമന് മേനോനാണ്.
മഹാ കവി ജി.ശങ്കരകുറുപ്പാണ് ഈ സിനിമയിലെ ഗാനങ്ങള്‍ക്ക് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് പി.എസ്. ദിവാകറും, ഇ.ഐ. വാര്യരുമാണ്.
നിര്‍മ്മലയിലൂടെ ഗോവിന്ദറാവുവും സരോജിനി മേനോനും മലയാളത്തിലെ ആദ്യ പിന്നണി ഗായകനും ഗായികയുമായി.
മഹാകവി ജി. ശങ്കരകുറുപ്പ് ഗാനരചന നിര്‍വഹിച്ച ഏക ചലച്ചിത്രം എന്ന പ്രത്യേകതയും നിര്‍മ്മലയ്ക്കുണ്ട്
Post Your Comments