കവിയും, ഗാനരചയിതാവുമൊക്കെയായ കാവാലം നാരയണപ്പണിക്കര്‍ സംവിധാനം ചെയ്ത ‘ദൈവത്താര്‍’ എന്ന നാടകത്തില്‍ വേഷമിട്ടതാണ് നെടുമുടി വേണുവിനു പത്മരാജന്‍റെ സിനിമയിലേക്കുള്ള വഴി തുറക്കാന്‍ കാരണമായത്.
കാവലത്തിന്‍റെ ദൈവത്താര്‍ എന്ന നാടകം തിരുവന്തപുരത്ത് കളിക്കുമ്പോള്‍ അന്ന് പത്മരാജന്‍ നാടകം കാണാനുണ്ടായിരുന്നു.
‘കാലന്‍ കണിയാന്‍’ എന്ന കഥാപാത്രത്തെയാണ് നെടുമുടി ദൈവത്താറില്‍ അവതരിപ്പിച്ചത്. നെടുമുടി വേണുവിന്‍റെ അന്നത്തെ പ്രായം 25 വയസ്സാണ്. ഉടുക്കൊക്കെ കൊട്ടി, വായ്ത്താരി പറയുന്ന നല്ല പ്രായമുള്ള
കഥാപാത്രമായിരുന്നു ‘കാലന്‍ കണിയാന്‍
‘
നാടകം കഴിഞ്ഞതിനു ശേഷം അണിയറയിലേക്ക് നെടുമുടിയെ കാണാന്‍ പത്മരാജന്‍ എത്തി. നെടുമുടിയുടെ യഥാര്‍ത്ഥ പ്രായം പത്മരാജനെ ഞെട്ടിച്ചു. ദൈവത്താറിലെ അഭിനയ പ്രകടനമായിരുന്നു പിന്നീട് ഒരിടത്തൊരു ഫയല്‍വാന്‍ എന്ന സിനിമയിലേക്ക് നെടുമുടിയെ കാസ്റ്റ്ചെയ്യാന്‍ പത്മരാജനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് പത്മരാജന്‍ സിനിമകളിലേക്കു നെടുമുടി ആദ്യമായി എത്തുന്നത്. പിന്നീട് കള്ളന്‍ പവിത്രന്‍ എന്ന പത്മരാജന്‍ സിനിമയിലും നെടുമുടി കള്ളന്‍ പവിത്രനായി വേഷമിട്ടു. പത്മരാജന്‍ നെടുമുടിക്ക് നല്‍കിയ കരുത്തുറ്റതും, വേറിട്ടതുമായ വേഷങ്ങളില്‍ ഒന്ന് തന്നെയായിരുന്നു കള്ളന്‍ പവിത്രന്‍.
Post Your Comments