മുംബൈ: ഷീന ബോറ വധക്കേസിനെ ആസ്പദമാക്കി ചിത്രീകരിച്ച ഡാര്‍ക്ക് ചോക്ലേറ്റ് എന്ന ബംഗാളി സിനിമയുടെ ട്രെയിലറിലുള്ളതില് കൂടുതല്‍ ഭാഗങ്ങള്‍ റിലീസ് ചെയ്യരുതെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പീറ്റര്‍ മുഖര്‍ജിയുടെ സഹോദരി ഷംഗം ദാസ് ഗുപ്ത നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
പ്രചാരണത്തിന്റെ ഭാഗമായി സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ റിലീസ് ചെയ്തിരുന്നു. സിനിമയുടെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്തുവിട്ടാല്‍ പീറ്റര്‍ മുഖര്‍ജിക്ക് നീതി ലഭിക്കുന്നതിനും നിഷ്പക്ഷമായ വിചാരണയ്ക്കും തടസമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു.അതിനാല്‍ സിനിമ റിലീസ് ചെയ്യുന്നത് നിരോധിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായും ഇപ്പോള്‍ പോസ്റ്റ്് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണെന്നും സംവിധായകന് അഗ്നിദേവ് ചാറ്റര്‍ജി കോടതി അറിയിച്ചു.
മഹിമ ചൗധരിയാണ് കൊല്ലപ്പെട്ട ഷീനയുടെ അമ്മയും പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയുമായ ഇന്ദ്രാണിയായി ചിത്രത്തില്‍ വേഷമിടുന്നത്. റിയ സെന്നാണു ഷീന ബോറയായി എത്തുന്നത്. ട്രെയിലര്‍ വീഡിയോ കാണാം…
Post Your Comments