ഹോളിവുഡ് ചിത്രം ‘ദ ജംഗിള്‍ ബുക്ക്’ ഇന്ത്യയില്‍ ആദ്യം പ്രദര്‍ശിപ്പിക്കും. ഏപ്രില്‍ 15 നാണ് യു എസില്‍ സിനിമയുടെ റിലീസെങ്കിലും ഒരാഴ്ച്ച മുന്‍പ് തന്നെ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്ന് ഡിസ്നി ഇന്ത്യയുടെ വൈസ് പ്രസിഡന്റ് അമൃത പാണ്ഡെ അറിയിച്ചു. ജംഗിള്‍ ബുക്കിന്റെ ഇന്ത്യയിലെ ആരാധകര്‍ക്ക് നല്കുന്ന സമ്മാനമാണിതെന്നും അമൃത പറഞ്ഞു.
1967ലെ അനിമേഷന്‍ ചിത്രത്തിന്റെ ചുവട് പിടിച്ചാണ് പുതിയ ചിത്രമെത്തുന്നത്. ഇന്ത്യന്‍ വംശജനായ 12 വയസുകാരന് നീല്‍ സേത്തിയാണ് ചിത്രത്തില്‍ മൗഗ്ലിയായി വേഷമിടുന്നത്. കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ ബാലൂ, ബഗീര, ഷെര്‍ ഖാന്, കാ, അകേല എന്നിവര്‍ക്ക് ഹോളിവുഡ് സൂപ്പര്‍ താരങ്ങളാണ് ശബ്ദം നല്‍കുന്നത്. ജോന് ഫെവ്റോ ആണ് ചിത്രത്തിന്റെ സംവിധായകന്. ട്രെയിലര്‍ വീഡിയോ കാണാം..
Post Your Comments