BollywoodCinemaGeneralHollywoodNEWS

രഹസ്യമായി ചിത്രീകരിച്ച ദീപികയുടെ ത്രിപ്പിള്‍ എക്‌സിന്റെ രംഗങ്ങള്‍ ലീക്കായി

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം പതിപ്പ്. ഡിജെ കരുസോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസലാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. അതിനിടെയാണ് ചിത്രത്തിലെ പല ഭാഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കൊണ്ടിരിക്കുന്നത്.

ചിത്രത്തിന് വേണ്ടി വളരെ രഹസ്യമായി ചിത്രീകരിച്ച ഭാഗങ്ങളാണ് ലീക്കായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജെ കരുസോ ചിത്രത്തിന്റെ രഹസ്യ സീനുകള്‍ ലീക്കായതിനെ തുടര്‍ന്ന് രംഗത്ത് എത്തിയിട്ടുണ്ട്. ദീപിക വിന്‍ ഡീസലിനൊപ്പമുള്ള ചില ഫോട്ടോസ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഫസ്റ്റ് ആന്റ് ഫ്യൂരിയസ് ഏഴാം പതിപ്പില്‍ വിന്‍ ഡീസലിനൊപ്പം ദീപിക അഭിനയിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button