“നമ്മള് ഭാഷയില്‍ നിന്ന് അകന്നു പോകുന്നുണ്ട്. അകന്നു പോകുന്നു എന്നുള്ളത് വളരെ യാഥാര്‍ത്ഥ്യമാണ്. സ്വാമി വിവേകാനന്ദന്റെ വാക്യം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു “ബുദ്ധിയും ഹൃദയവും രണ്ടും വേണം പക്ഷേ ബുദ്ധിയും ഹൃദയവും തമ്മില്‍ പിണങ്ങിയാല്‍ നിങ്ങള്‍ ഹൃദയത്തിന്റെ കൂടെ നില്‍ക്കണം. ബുദ്ധി യുക്തിക്കനുസരിച്ചു മാറി കൊണ്ടിരിക്കും”.
കാലം മാറികൊണ്ടേയിരിക്കും പക്ഷേ നമ്മള് ഭാഷയുടെ കൂടെ തന്നെ നില്‍ക്കണം. ജനം ടിവിയിലാണ്, ഭാഷയില്‍ നിന്ന് എല്ലാവരും അകന്നു പോകുന്നുണ്ടോ? എന്ന ചോദ്യത്തിന് സ്വാമി വിവേകാനന്ദ വാക്യം വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ ചൂണ്ടിക്കാട്ടിയത്.
അച്ഛനുമായുള്ള താരതമ്യപ്പെടുത്തലിലും വളരെ ഭംഗിയുള്ള വാചകമാണ് വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ മനസ്സില്‍ നിന്നും പൊഴിഞ്ഞത്
“അച്ഛന്റെയൊക്കെ പാട്ടുകള്‍ സിനിമയ്ക്കപ്പുറവും ജീവിച്ചു.
അച്ഛന് സൂര്യന് തന്നെയാണ്, അതില്‍ നിന്ന് വെളിച്ചം ഏറ്റു വാങ്ങുന്ന ചന്ദ്രന് മാത്രമാണ് ഞാന്‍.”
Post Your Comments