ബ്രിട്ടീഷ് നടന് ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ട് കുപ്പായം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. യു എസ് ടെലിവിഷന്‍ പരമ്പര പ്യൂരിറ്റിയില്‍ അഭിനയിക്കാനാണ് താരത്തിന്റെ തീരുമാനം. ഇരുപത് എപ്പിസോഡ് നീണ്ടു നില്ക്കുന്ന സീരിയലായതുകൊണ്ട് ക്രെയ്ഗിന് ജയിംസ്ബോണ്ട് ചെയ്യാനാവില്ല.
‘അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തില്‍ താങ്കള്‍ ഉണ്ടോ?’ എന്ന ചോദ്യത്തിന് ക്രെയ്ഗ് ഉത്തരം നല്‍കാതെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ മാത്രം നേരുകയായിരുന്നു. ബോണ്ട് സിനിമകളുടെ നിര്‍മാതാക്കളായ സോണി സ്പെക്ട്രയുടെ സമയത്തും അടുത്ത പ്രോജക്ടിലും ക്രെയ്ഗിനെ നായകനാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘സ്പെക്ട്രെ’ യിലായിരുന്നു ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ബോണ്ട് വേഷം ധരിച്ചത്.
Post Your Comments