വളരെ സെലക്ടീവാണ് ബ്ലെസി. എടുക്കുന്ന സിനിമകളെ കുറിച്ച് നൂറ് വട്ടം ആലോചിച്ച്, അതിന്റെ എല്ലാ തലങ്ങളും ഓക്കെ ആക്കിയ ശേഷം മാത്രമേ അദ്ദേഹം പുതിയ ചിത്രത്തിലേക്ക് കടക്കുകയുള്ളൂ. അങ്ങനെ 12 വര്‍ഷത്തിനിടെ ചെയ്തത് ആകെ ഏഴ് ചിത്രങ്ങള്‍ മാത്രം. അതില്‍ മൂന്നെണ്ണം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം. പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ മൂന്ന് ചിത്രങ്ങളാണ് ബ്ലെസി ലാലിനൊപ്പം ചെയ്തത്. മൂന്നും ഒന്നിനൊന്ന് മെച്ചം. വളരെ ഗൗരവമുള്ള വിഷയങ്ങളാണ് മൂന്ന് ചിത്രങ്ങളും ചര്‍ച്ച ചെയ്തത്. എന്നിരുന്നലും മോഹന്‍ലാലുമായി പങ്കുവച്ച ഏറ്റവും വലിയൊരു സ്വപ്‌നം സഫലീകരിക്കാന്‍ തനിക്ക് ഇതുവരെ കഴിഞ്ഞില്ല എന്ന് ബ്ലെസി പറയുന്നു.
പ്രണയം എന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണ് ആലോചിച്ചതെന്നും എന്നാല്‍ പ്രായ വ്യത്യാസം പ്രായോഗികമല്ലെന്ന് ചിന്തിച്ചപ്പോള്‍ ചിത്രം ഉപേക്ഷിച്ചെന്നും ബ്ലെസി പറഞ്ഞു. എന്നാല്‍ വളരെ യാദൃശ്ചികമായി ലാലിനോട് ഇക്കാര്യം സംസാരിക്കുകയും അദ്ദേഹം കഥാപാത്രമാകാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് മുന്നോട്ട് വരികയുമായിരുന്നത്രെ. ന്ന് സിനിമകളിലും വളരെ ആക്‌സമികമായി സംഭവിച്ച ഒരു കാര്യമുണ്ട്. മൂന്നിലും മോഹന്‍ലാല്‍ പാടിയിട്ടുണ്ട്. തന്മാത്രയിലെ ഇതളൂര്‍ന്ന് വീണ പനിനീര്‍ ദളങ്ങള്‍, ഭ്രമരത്തിലെ അണഅണാരക്കണ്ണാ വാ, പ്രണയത്തിലെ അയാം യുവര്‍ മാന്‍ എന്നീ പാട്ടുകള്‍. ഈ പാട്ടുകളൊക്കെയും ലാലിന്‍റെ ശബ്ദത്തിലല്ലാതെ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വിധം ഇഴുകി ചേര്‍ന്നിരിയ്ക്കുന്നു എന്ന് ബ്ലെസി പറയുന്നു. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും പങ്കുവയ്ക്കുന്ന ഒരു വലിയ സ്വപ്‌നമുണ്ട്. എന്നെങ്കിലും ഒരിക്കല്‍ ഞങ്ങള്‍ മാത്രമിരുന്ന് ഈ മൂന്ന് സിനിമകളും കാണണം. പക്ഷെ ഇന്നേവരെ അതിന് ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. എന്നെങ്കിലും അത് നടക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്- ബ്ലെസി പറഞ്ഞു.
Post Your Comments