Uncategorized

മിയയുടെ പ്രണയ സമ്മാനം

പ്രണയ ദിന സമ്മാനവുമായാണ് ഇത്തവണ മലയാളികളുടെ പ്രിയ നായിക മിയ പ്രേക്ഷകരുടെ മുന്നില്‍ എത്തിയത്. പ്രണയ സമ്മാനം അതിമനോഹരമായ ഒരു മ്യൂസിക് ആല്‍ബം ആയിരുന്നു. ഗിരീഷ് പുത്തഞ്ചേരി എഴുതി ഔസേപ്പച്ചന്‍ സംഗീതം നല്കിയ ‘മുല്ലവള്ളിയും തേന്മാവും ‘ എന്ന ചിത്രത്തിലെ ‘താമര നൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ തൊട്ടു വിളിക്കൂ…’ എന്ന ഗാനത്തിനാണ് സംവിധായകന്‍ ബില ഹരിയും , വിനീത് ചാക്യാരും , ശ്രീരാജ് രവീന്ദ്രനുമടങ്ങുന്ന മൂവര്‍ സംഘം പുതിയ വ്യാഖ്യാനം നല്കിയത്. പ്രിയ നായിക മിയയോടൊപ്പം നായകനായി എത്തിയതും ഗാനം വീണ്ടും പാടിയതും വിനീത് ചാക്യാരാണ്.

സജിതാ മഠത്തില്‍ നായികയായ നിലം എന്നാ ഹ്രസ്വ ചിത്രത്തിലൂടെ നിരവധി ആശംസകളാണ് വിനീതിനെ തേടി എത്തിയത്. ഏറ്റവുമധികം ആളുകള് കണ്ട ഷോര്‍ട്ട് ഫിലിമായി ‘നിലം’ മാറുമ്പോള്‍ അത് സ്ത്രീ പ്രാതിനിധ്യമുള്ള ഒരു കഥയാണു പറഞ്ഞതെങ്കിലും ആണ്‍ പെണ്‍ ഭേദമന്യേ അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഇത്തവണ ബിലഹരി കെ രാജും കൂടി ചേര്‍ന്നതോടെ അത് മനോഹരമായ ഒരു പ്രണയ സമ്മാനമായി മാറുകയായിരുന്നു. ഇത് കൂടാതെ മിയയുടെ തകര്‍പ്പന്‍ അഭിനയവും എടുത്തു പറയേണ്ടതാണ്..

shortlink

Related Articles

Post Your Comments


Back to top button