എന്റെ നാഷണല്‍ അവാര്‍ഡിന് കാരണക്കാരന്‍ നസീര്‍ സാറാണ്. നസീര്‍ സര് അന്ന് ചെയര്‍മാനായിരുന്നു. അന്ന് തന്റെ പാട്ടുകളുടെ കൂടെ പല പാട്ടുകളും രംഗത്ത് മത്സരിക്കാന്‍ ഉണ്ടായിരുന്നു. ദാസേട്ടന്റെ സിന്ധു ഭൈരവിയിലെ പാട്ടൊക്കെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. പലര്‍ക്കും ദാസേട്ടന് നല്‍കണം എന്ന അഭിപ്രായമുണ്ടായി’.
‘പലര്‍ക്കും പല അഭിപ്രായങ്ങളാണ് എന്റെ അഭിപ്രായത്തില്‍ ശ്രീനാരായണ ഗുരുവിലെ ഈ പാട്ടാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. നിങ്ങള്‍ എല്ലാവരും കേള്‍ക്കുക’ നസീര്‍ സാര്‍ എല്ലാവരോടുമായി പറഞ്ഞു .
‘ശ്രീനാരായണ ഗുരു’ എന്ന സിനിമയിലെ ‘ശിവ ശങ്കര ശര്‍വ്വ ശരണ്യ വിഭോ’ എന്ന ഗാനം സ്ക്രീനില്‍ ഇട്ടു. ഗാനം തീര്‍ന്നു കഴിഞ്ഞു ആര്‍ക്കും എതിരഭിപ്രായമുണ്ടായില്ല.’.
തന്റെ നാഷണല്‍ അവാര്‍ഡിന് കാരണക്കാരനായ നസീര്‍ സാറിനെ കുറിച്ച്
പി.ജയചന്ദ്രന് എന്ന ഭാവ ഗായകന് മനസ്സ് തുറന്നത് കൈരളി ടിവിയിലെ ജെ.ബി.ജംഗ്ഷന് എന്ന അഭിമുഖ പരിപാടിയിലാണ്.
Post Your Comments