GeneralNEWS

ഇനിയാരും എന്നെ വിവാഹം കഴിക്കില്ല; റാണ ദഗ്ഗുപതി

എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തിന്റൈ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് കണ്ണൂരിലും അടുത്തിടെ നടന്നിരുന്നു. 2017ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ് ദഗ്ഗുപതി തുടങ്ങിയവരാണ് കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാഹുബലിയില്‍ അഭിനയിച്ചവരുടെ ആത്മാര്‍ത്ഥത എടുത്ത് പറയേണ്ടത് തന്നെയാണ്. നായകന്‍ പ്രഭാസ് ചിത്രത്തിന് വേണ്ടി വിവാഹം പോലും മാറ്റി വച്ചാണ് ബാഹുബലിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ പ്രഭാസ് തന്റെ ശരീര ഭാരം കൂട്ടിയിരുന്നു. 150 കിലോയാണ് ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടി താരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രഭാസിനെ പോലെ തന്നെയാണ് ചിത്രത്തിലെ വില്ലന്‍ റാണയും.

ചിത്രത്തില്‍ ബല്ലാല്‍ ദേവ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്. ബാഹുബലി ആദ്യ ഭാഗത്തേക്കാള്‍ ക്രൂരനായ ഒരു വില്ലനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെന്ന് റാണ പറയുന്നു. ചിത്രത്തിലെ തന്റെ വില്ലത്തരങ്ങളൊക്കെ കണ്ടാല്‍ ആരും തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാകില്ലെന്ന് റാണ് പറയുന്നു.

shortlink

Post Your Comments


Back to top button