ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് രാജാമണി അന്തരിച്ചു. 60 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
നിരവധി ചിത്രങ്ങള്‍ക്ക് സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന് എം.ബി ചിദംബരനാഥിന്റെ മകനാണ്. സംഗീതജ്ഞനായ അച്ചു രാജാമണി മകനാണ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, ഒറിയ തുടങ്ങി നിരവധി ഭാഷകളിലും അദ്ദേഹം പശ്ചാത്തലസംഗീതമൊരുക്കിയിട്ടുണ്ട്.
Post Your Comments