താന്‍ മതത്തിലും ജാതിയിലും വിശ്വസിക്കുന്നില്ലെന്ന് നടന്‍ നാനാ പടേക്കര്‍. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ ജില്ലയിലെ കൊങ്കണ്‍ മേഖലയിലെ സ്‌കൂളില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മളെല്ലാം ഇന്ത്യക്കാരാണ്. അതാവണം നമ്മുടെ മതം. ഹിന്ദു, മുസ്‌ലിം, അല്ലെങ്കില്‍ ക്രിസ്റ്റ്യന്‍ എന്നൊക്കെ വിളിക്കേണ്ട കാര്യമെന്താണ്? ജനിക്കുമ്പോള്‍ ആര്‍ക്കെങ്കിലും മതമോ ജാതിയോ ഉണ്ടോ? ‘ നാനാപടേക്കര്‍ ചോദിക്കുന്നു. മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഭാര്യമാരെയും കുട്ടികളെയും സഹായിക്കുന്നതിനായി നാം ഫൗണ്ടേഷനൊപ്പം പ്രവര്‍ത്തിക്കുകയാണ് നാനാ പടേക്കര്‍.
‘മനുഷ്യരില്‍ ദൈവത്തെ കണ്ടെത്താനാണ് എല്ലാ മതങ്ങളും പറയുന്നത്. എല്ലാവരിലും ഒരു ഹീറോയും വില്ലനുമുണ്ട്. നിങ്ങള്‍ ഹീറോ ആണോ വില്ലനാണോ എന്നത് നിങ്ങളെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ മനുഷ്യത്വം കാണിക്കുന്നുണ്ടെങ്കില്‍, അത് നിങ്ങള്‍ക്ക് സംതൃപ്തി നല്‍കും.’ അദ്ദേഹം വ്യക്തമാക്കി.
വളര്‍ച്ചബാധിച്ച കര്‍ഷകരെയും അവരുടെ കുടുംബത്തെയും സഹായിക്കാന്‍ സംഭാവന നല്‍കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
Post Your Comments