1932-ല്‍ റിലീസ് ചെയ്ത ‘ഇന്ദ്രസഭ’ എന്ന ഹിന്ദി ചിത്രത്തിലാണ് ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് .
211 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമയില്‍ 72 ഗാനങ്ങളാണുള്ളത്. ‘ഇന്ദ്രസഭ’ സംവിധാനം ചെയ്തിരിക്കുന്നത് ജെ.ജെ മദന്‍ ആണ്. മദന്‍ തീയേറ്റേഴ്സ് ലിമിറ്റഡാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമയിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റ്റി .മാര്‍ക്കോണിയാണ്.
സയ്യത്ത് ആഗ ഹസന്‍ അമാനത്ത് എന്നയാളുടെ ഇതേ പേരിലുള്ള ഉറുദു നാടകത്തിന്‍റെ സിനിമ രൂപമാണ് ഇന്ദ്രസഭ. നിസ്സാര്‍,ജഹാനാരകജ്ജന്‍ എന്നിവരാണ് ഇന്ദ്രസഭയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഈ സിനിമയിലെ വിശിഷ്ടമായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാഗര്‍ദാസ് നായക് ആണ്.
Post Your Comments