Film Articles

2010-നു ശേഷം അമിത പ്രതീക്ഷളാല്‍ കാത്തിരുന്ന ചില മലയാള സിനിമകളുടെ ബോക്സ്‌ ഓഫീസ് പതനങ്ങളെ കുറിച്ച് ഒരു അവലോകനം.

പ്രവീണ്‍  പി നായര്‍
ഒരുനാള്‍ വരും

ശ്രീനിവാസനും,മോഹന്‍ലാലും ചേരുമ്പോള്‍ കെട്ടി പൊക്കുന്നത് വലിയ സിനിമയുടെ പ്രതീക്ഷ നിറയ്ക്കുന്ന സുന്ദര സ്വപ്നമാണ് അമിത പ്രതീക്ഷകളിലേക്കാണ്ടു പോയ സിനിമകളില്‍ ഒന്നാണ് 2010-ല്‍ ഇറങ്ങി ‘ഒരുനാള്‍ വരും’.ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. ശ്രീനിവാസനും,മോഹന്‍ലാലും രംഗത്ത് വരുമ്പോഴുണ്ടാകുന്ന അമിത വിശ്വാസം പ്രേക്ഷകരെ പിടി കൂടിയിരുന്നു. ആ വിശ്വാസത്തെ തീര്‍ത്തും നിറം കെടുത്തുന്ന സിനിമയായിരുന്നു
‘ഒരുനാള്‍ വരും’. കഥയിലെ വിഷയം പ്രേക്ഷരുമായി അകന്നു നിന്നപ്പോള്‍ ശ്രീനിവാസനിലെ ആ പഴയ തിരക്കഥാ വൈഭം ഈ ചിത്രത്തിന്‍റെ എവിടെയും പ്രകടമായില്ല.
കോബ്ര

ലാല്‍ ഒരുക്കിയ ഈ മമ്മൂട്ടി ചിത്രം ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു വീഴുകയായിരുന്നു.’കോബ്ര’ വന്‍ വിജയമാകുന്ന ചിത്രമാകും എന്ന പ്രേക്ഷകരുടെ മുന്‍വിധികള്‍ തീര്‍ത്തും അസ്ഥാനത്തായി. അമിത പ്രതീക്ഷയില്‍ വന്നെത്തിയ ‘കോബ്ര’ ബോക്സ്‌ ഓഫീസില്‍ നിലത്തു വീണു.ഒരു കുട്ടി കളി പോലെയായിരുന്നു മൊത്തത്തില്‍ സിനിമയുടെ പരുവം. സിനിമയിലത്രയും നര്‍മം കലര്‍ത്തി പറയാന്‍ ശ്രമിച്ചിട്ടും പ്രേക്ഷകര്‍ക്ക് ചിരിയോ,ചിന്തയോ,ഇഷ്ടമോ തോന്നാത്ത വളരെ മോശപ്പെട്ട സിനിമയായിരുന്നു ‘കോബ്ര’.

കാസനോവ

മലയാളികള്‍ ചിലപ്പോള്‍ ഇത്രയധികം പ്രതീക്ഷയര്‍പ്പിച്ച വേറൊരു സിനിമയുണ്ടാവില്ല. ഓരോ പ്രേക്ഷരും കാത്തിരിന്നു കാത്തിരുന്നു കണ്ട സിനിമയാണ് ‘കാസനോവ’. ബോബി-സഞ്ജയ്‌ ടീമിന്‍റെ തിരക്കഥയില്‍ റോഷന്‍ ആണ്ട്രൂസ് ഒരുക്കിയ ഈ മോഹന്‍ലാല്‍ ചിത്രം ബോക്സ്‌ഓഫീസില്‍ വന്‍ നഷ്ടം വരുത്തി വച്ചു. മോഹന്‍ ലാലിന് ഇണങ്ങാത്ത കഥാപാത്ര ഘടന ചിത്രത്തെ പിറകിലേക്ക് വലിച്ചു. ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും പോലെ സിനിമയുടെ നിലവാരം താഴേക്കു അടര്‍ന്നു വീണു. പ്രതീക്ഷകളാല്‍ പ്രേക്ഷകര്‍ സിനിമാശാലയിലേക്ക് പാഞ്ഞു. അവരുടെ പ്രതീക്ഷകളെ ‘കാസനോവ’ എന്ന സിനിമ വലിയ തോതില്‍ നോവിച്ചു.

ബാച്ച്ലര്‍ പാര്‍ട്ടി

യുവത്വത്തെ ആകര്‍ഷിക്കാന്‍ അമല്‍ നീരദ് ഒരുക്കിയ സിനിമയായിരുന്നു ‘ബാച്ച്ലര്‍ പാര്‍ട്ടി’. അമിതാവേശവുമായി തീയറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. ബോക്സ്‌ ഓഫീസില്‍ വന്‍ പരാജയം ഏറ്റു വാങ്ങിയ ഈ ചിത്രത്തിന്‍റെ അവസ്ഥ മിക്ക പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി.
ആക്ഷന് വേറെ ഒരു സ്വഭാവം നല്‍കാന്‍ പ്രയത്നിച്ച ഈ ചിത്രം ആകെ മൊത്തത്തില്‍ നിലവാരം എന്ന നല്ല വാക്കില്‍ നിന്ന് തെന്നി മാറി. ബോറടിപ്പിക്കുന്ന കോപ്രായങ്ങളുടെ ഇടയിലേക്ക് ഈ സിനിമ വഴി തുറന്നപ്പോള്‍ ബോക്സ്‌ഓഫീസില്‍ വന്‍ ദുരന്തമായി ഈ ചിത്രം മാറി.
യാഗ്സ്റ്റര്‍

‘കാസനോവ’ പോലെ തന്നെ മറ്റൊരു അമിത പ്രതീക്ഷ വളര്‍ത്തിയ ചിത്രം. ഇറങ്ങുന്നതിനു മുന്‍പ് തന്നെ മെഗാ ഹിറ്റിലേക്ക് ഈ സിനിമ വഴി തുറക്കും എന്ന് പലരും അവകാശപ്പെട്ടിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രത്തിന് കിട്ടിയ പ്രേക്ഷക പ്രഹരം കനത്തതായിരുന്നു.അവതരിക്കപ്പെടുന്ന ഒരു മേഖലയ്ക്കും പൂര്‍ണത കൈവരാത്ത നിലംപരിശായ സൃഷ്ടിയായിരുന്നു ‘യാഗ്സ്റ്റര്‍’. ഉറ്റു നോക്കിയിരുന്നവര്‍ തന്നെ ഉടനടി പിന്‍വാങ്ങിയ സിനിമയായിരുന്നു ‘യാഗ്സ്റ്റര്‍’. സിനിമ നല്‍കുന്ന അമിത പ്രതീക്ഷകളെയും,യാഗ്സ്റ്ററിനെയും എല്ലാ പ്രേക്ഷകരും ഒരുപോലെ വെറുത്തു

കടല്‍ കടന്ന് മാത്തു കുട്ടി

ഈ രഞ്ജിത്ത് സിനിമയില്‍ പ്രേക്ഷക പ്രതീക്ഷകള്‍ വട്ടമിട്ട് പറന്നിരുന്നു. അമിത പ്രതീക്ഷ വളര്‍ത്തിയ ടിവി ചാനല്‍ വരെ സാറ്റലൈറ്റ് തുക പോലും നേരത്തെ നല്‍കിയ സിനിമയായിരുന്നു ‘കടല്‍ കടന്ന് മാത്തു കുട്ടി’. ഈ സിനിമയുടെ പതനം പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു. കെട്ടുറപ്പില്ലാത്ത കഥയും,കഥാ പരിസരങ്ങളുമൊക്കെ ചിത്രത്തെ സാരമായി ബാധിച്ചു. പ്രതീക്ഷകളാല്‍ കൂടാരം മുട്ടിയ ഈ സിനിമ ഓരോ പ്രേക്ഷകര്‍ക്കും വലിയ തോതില്‍ അനിഷ്ടമുണ്ടാക്കി.

shortlink

Post Your Comments


Back to top button