ഒരു താര ജാഡയുമില്ലാതെ ആരുമായും പെട്ടെന്നു സൗഹൃദത്തിലാകുന്ന പ്രകൃതക്കാരനാണ് നമ്മുടെ സൂപ്പര്‍താരം മോഹന്‍ലാല്‍. യുവ താരങ്ങളെന്നോ മുതിര്‍ന്ന താരങ്ങളെന്നോ അതിന് വേര്‍തിരിവില്ല. തമിഴ് നടനെന്നോ തെലുങ്ക് നടനെന്നോ ബോളിവുഡ് നടനെന്നോ യാതൊരു വേര്‍തിരിവും മോഹന്‍ലാലിന് ഇല്ല. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ഫിലിം പുരസ്കാര വേദിയില്‍ മോഹന്‍ലാലിന് കൂട്ട് തമിഴ് നടന് ചിയാന്‍ വിക്രമായിരുന്നു. പരിപാടിയില്‍ വിക്രമിനൊപ്പം കളിചിരി തമാശ പറഞ്ഞ് മോഹന്‍ലാല്‍ ഇരിക്കുന്ന ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എന്ത് തമാശയാണ് ലാല്‍ പറഞ്ഞത്. “നല്ല നേരത്ത് വിക്രം മലയാളം വിട്ട് പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കൊരു എതിരാളി ആയേനെ” എന്നായിരുന്നു ലാലിന്റെ കമന്റ്. ലാലിന്റെ ഈ കമന്റിന് സദസ്സിലിരുന്ന് ആദ്യം കൈയ്യടിച്ചതും ചിരിച്ചതും വിക്രം തന്നെയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭ എന്നാണ് മോഹന്‍ലാല്‍ വിക്രമിനെ വിശേഷിപ്പിച്ചത്. മൈക്ക് തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ വിക്രം പറഞ്ഞു, “സിനിമയില്‍ വരുന്നതിന് മുമ്പും ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്. എന്റെ ഭാര്യയും”. എന്നാല്‍ അപ്പോള്‍ തന്നെ മോഹന്‍ലാല്‍ അത് തിരുത്തി. “വിക്രമിന്റെ ഭാര്യ ചിലപ്പോള്‍ എന്റെ ആരാധികയായിരിക്കാം. എന്നാല്‍ ഞാന്‍ വിക്രമിന്റെ ആരാധകനാണ്”.
മോഹന്‍ലാലിനൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞ സന്തോഷവും വിക്രം അറിയിച്ചു. “ലാല്‍ സാറിനൊപ്പം ഒരു സിനിമ ചെയ്യുകയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം” വിക്രം വേദിയില്‍ പറഞ്ഞു. “എന്നെ സംബന്ധിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗത്ഭരായ രണ്ട് നടന്മാര് കമല്‍ ഹാസന് സാറും മോഹന്‍ലാല്‍ സാറുമാണെന്നും” വിക്രം അഭിപ്രായപ്പെട്ടു.
മലയാള സിനിമയില്‍ സഹനടനായി അഭിനയിച്ചുകൊണ്ടാണ് വിക്രം തന്റെ കരിയര്‍ ആരംഭിയ്ക്കുന്നത്. ധ്രുവം, മാഫിയ, സൈന്യം, സ്ട്രീറ്റ്, ഇന്ദ്ര പ്രസ്ഥം, ഇതൊരു സ്നേഹഗാഥ, റെഡ് ഇന്ത്യന്‍സ്, ഇന്ദ്രിയം എന്നീ ചിത്രങ്ങളില്‍ വിക്രം മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലാണ് വിക്രമിന്റെ വളര്‍ച്ച. സംസ്ഥാന പുരസ്കാരങ്ങളും ദേശീയ പുരസ്കാരവും വിക്രം നേടിയത് തമിഴകത്തു നിന്നാണ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് കഠിന പ്രയത്നത്തിനും തയ്യാറാണ് എന്നതാണ് വിക്രമിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
Post Your Comments