എസ് എസ് രാജമൗലിയുടെ ബാഹുബലിയില്‍ അഭിനയിച്ചവരെല്ലാം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നായകന്‍ പ്രഭാസിന്‍റെ ആത്മാര്‍ത്ഥത എടുത്ത് പറയേണ്ടത് തന്നെയാണ്. പ്രഭാസ് തന്‍റെ രണ്ടര വര്‍ഷമാണ് ചിത്രത്തിന് വേണ്ടി മാറ്റി വച്ചത്. കൂടാതെ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് വേണ്ടി താരം ശരീര ഭാരം കൂട്ടിയിരുന്നു. 160 കിലോയായിരുന്നു ആദ്യ ഭാഗത്തില്‍ പ്രഭാസിന്‍റെ ഭാരം. എന്നാല്‍ അതൊന്നുമല്ല, ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസ് വീണ്ടും ശരീര ഭാരം കൂട്ടിയിരിക്കുന്നു. 20 കിലോയാണത്രേ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രഭാസ് നടത്തിയ പ്രയത്‌നവും ചെറുതല്ല. കഠിന പ്രയത്‌നത്തില്‍ തന്നെയാണ് പ്രഭാസ്. ഭാരം കൂട്ടാനായി പ്രഭാസ് ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടി പോകും.. നിത്യേന 50 മുട്ട വെള്ള, അരകിലോ ചിക്കന്‍, ഫ്രൂട്ട്‌സ് കൂടാതെ 100 മിനിറ്റ് വര്‍ക്കൗട്ട് എന്നിവയാണ്. ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കേരളത്തില്‍ കണ്ണൂര്‍ കണ്ണവം വനത്തില്‍ ചിത്രത്തിന്‍റെ ചെറിയൊരു ഭാഗം ചിത്രീകരിച്ചിരുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ പൂര്‍ത്തിയാകുകയാണെങ്കില്‍ ചിത്രം 2016 അവസാനത്തോടെ പ്രദര്‍ശനത്തിനെത്തുമെന്ന് രാജമൗലി പറയുന്നു. അല്ലെങ്കില്‍ 2017ലാകും ചിത്രം തിയേറ്ററില്‍ എത്തുക.
Post Your Comments