കഴിഞ്ഞ ദിവസം ദുബായില്‍ അര്‍ധരാത്രിയില്‍ നടന്ന റോഡ് ആക്സിഡന്റില്‍ പരുക്കേറ്റ് കിടന്ന മലയാളിയുടെ രക്ഷകനായത് ജനപ്രീയ താരം ദിലീപ്. ഫിസസ് മ്യൂസില്ല ത്രീയ്ക്ക് സമീപം നടന്ന അപകടത്തില്‍ പരുക്കേറ്റത് മലയാളി യുവാവിനായിരുന്നു. ഗള്‍ഫ് ലൈറ്റ് കഫേറ്റീരിയയില്‍ ഡെലിവറി ബോയിയായി ജോലി നോക്കുന്ന വടകര പള്ളിത്താഴം സ്വദേശി ജാസിര്‍ ആണ് അപകടത്തില്‍ പെട്ടത്. ബിഎംസി മോഡല്‍ വാഹനങ്ങളിലേതോ ഒന്ന് രാത്രി ഒരു മണിക്ക് ജാസിറിനെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോവുകയായിരുന്നു.
ബൈക്ക് മുകളിലേക്ക് മറിഞ്ഞ് വീണതിനാല്‍ എഴുന്നേല്ക്കാന് പറ്റാതിരുന്ന ജാസിറിനെ രക്ഷിക്കാന്‍ റോഡിലൂടെ കടന്നു പോയ ആരും തയ്യാറായില്ല. അപ്പോഴാണ് ഒരു വെളുത്ത ലാന്‍ഡ് ക്രൂസറില്‍ ദിലീപ് അതുവഴി കടന്ന് പോയത്.
തന്നെ രക്ഷിച്ച കറുത്ത കോട്ടുകാരന്‍ ദിലീപ് ആണെന്ന് കണ്ട ജാസിര്‍ ഞെട്ടിത്തരിച്ചു പോയി. ഏഷ്യാനെറ്റ് റേഡിയോ മീയ്ക്ക് നല്കിയ ഫോണ്‍സംഭാഷണത്തിലാണ് ജാസിര്‍ ഈ സംഭവങ്ങള്‍ വിവരിക്കുന്നത്. സ്വപ്നമാണെന്നാണ് കരുതിയത്, മുന്നില്‍ നില്‍ക്കുന്നത് ദിലീപാണെന്നറിഞ്ഞതോടെ വേദന എല്ലാം ഇല്ലാതായെന്നും ജാസിര്‍ പറയുന്നു. ജാസിറിനെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചിട്ടാണ് ദിലീപ് മടങ്ങിയത്. താരപ്രഭയിലും മനുഷ്യത്വം വറ്റാത്ത താരത്തിന്റെ പ്രവൃത്തി ഒരാള്‍ക്ക് ജീവന് തിരിച്ച് നല്‍കിയിരിക്കുകയാണ്.
സംഭവം ശരിയാണെന്ന് ഏഷ്യാനെറ്റ് റേഡിയോ മീയിലൂടെ ദിലീപും സമ്മതിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് റേഡിയോ മീയിലെ ജാസിറിന്റെയും ദിലീപിന്റെയും ശബ്ദസംഭാഷണം കേള്‍ക്കാം.
ASIANET BIG FUNദുബായിൽ ഡെലിവറി ബോയിയുടെ ജീവൻ രക്ഷിച്ച് നടൻ ദിലീപ്..
Posted by Asianetradiome on Tuesday, 9 February 2016
Post Your Comments