ഒമങ്ക് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “സരബ്ജീത്ത്”. പാകിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഒരു ഇന്ത്യകാരന്റെ കഥയാണ് സരബ്ജീത്ത്. രണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വേണ്ടി രണ്‍ദീപിന്റെ കഷ്ടപാട് ചെറുതൊന്നുമല്ല. 18 കിലോ ശരീര ഭാരമാണ് ചിത്രത്തിന് വേണ്ടി രണ്‍ദീപ് കുറച്ചിരിക്കുന്നത്. എന്നാല്‍ രണ്‍ദീപിന് മറ്റൊരു അഭ്യര്‍ത്ഥന കൂടിയുണ്ട്. ആരും ഇത് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന്. റണ്‍ദീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. താന്‍ ശരീര ഭാരം കുറച്ചത് വിദഗ്ധരുടെ സഹായത്തോടെയാണെന്നാണ് രണ്‍ദീപ് പറയുന്നു. “മെറ്റാബോളിക് മെഡിസിനില്‍ വിദഗ്ധയും എന്റെ സഹോദരിയുമായ അഞ്ജലി ഹൂഡ സാങാണ് എനിക്ക് പരിശീലനം നല്‍കിയത്”. രണ്‍ദീപ് കൂട്ടിച്ചേര്‍ത്തു. ഫസ്റ്റ് ലുക്ക് കാണാം…
Post Your Comments