അച്ഛന് എല്ലാ കാര്യങ്ങളോടും കാണിക്കുന്ന ആത്മാര്‍ത്ഥതയൊക്കെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അച്ഛന്റെ ചില ശീലങ്ങള്‍ തനിക്ക് തീരെ ഇഷ്ടപ്പെടില്ലെന്ന് വിനീത് ശ്രീനിവാസന് പറയുന്നു. എഴുതാനിരിക്കുമ്പോഴാണത്, അവസാന നിമിഷമായിരിക്കും എഴുതാനിരിക്കുക. പിന്നെ ആ ടെന്ഷനില് സിഗററ്റ് വലിയും തുടങ്ങും. അതും രാത്രി മുഴുതന് ഉറങ്ങാതിരുന്നാണ് ഇതെല്ലാം ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസന് പറയുന്നു. പക്ഷേ അച്ഛനും ഇക്കാര്യങ്ങളൊന്നും ഇഷ്ടമുണ്ടായിട്ടല്ല. മറ്റ് തിരക്കുകള്‍ കാരണം മാറ്റി വയ്ക്കുന്നതാണ്. അച്ഛന് ഇങ്ങനെ കഷ്ടപ്പെടുന്നതു കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. വിനീത് പറയുന്നു. മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്. അച്ഛന് അവസാന നിമിഷം ഇങ്ങനെ കഷ്ടപ്പെടുന്നത് കാണുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. തിരക്കഥ എഴുതി പൂര്‍ത്തിയാക്കാതെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങില്ല. ഒരു ചിത്രത്തിന്റെ തുടക്കം മുതല്‍ അതിന്റെ തിരക്കഥ മുതല്‍ ആ ചിത്രം തിയേറ്ററില്‍ എത്തും വരെ അതിനൊപ്പം സഞ്ചരിക്കുമ്പോള്‍ താന്‍ ഏറെ ആസ്വദിക്കാറുണ്ടെന്നും വിനീത് പറയുന്നു. തിരക്കഥ എഴുതുമ്പോഴാണ് പ്രശ്നം വരുന്നത്. ആളുകളുമായി അകന്ന് നില്ക്കുന്ന ഒരു സമയമാണത്. വിനീത് പറയുന്നു. ഷൂട്ടിങ് എനിക്ക് ഒരുപാട് ഇഷ്ടമാണ്- വിനീത് കൂട്ടിച്ചേര്‍ത്തു.
Post Your Comments